Image

ചെറിയാന്‍ കെ. ചെറിയാന്റെ എണ്‍്‌പതാം പിറന്നാള്‍ ആഘോഷിച്ചു

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 22 October, 2012
ചെറിയാന്‍ കെ. ചെറിയാന്റെ എണ്‍്‌പതാം പിറന്നാള്‍ ആഘോഷിച്ചു
താമ്പാ: താമ്പാ പ്രസ്സ്‌ ക്ലബ്ബിന്‍റെ സ്ഥാപക അദ്ധ്യക്ഷനും, സുപ്രസിദ്ധ മലയാളകവിയും, അമേരിക്കന്‍ പ്രവാസി മലയാളിയും, താമ്പായിലെ ദീര്‍ഘകാല നിവാസിയുമായ ശ്രീ. ചെറിയാന്‍ കെ. ചെറിയാന്‍റെ എണ്‍പതാം ജന്മദിനം ഒക്ടോബര്‍ 21 ഞായറാഴ്‌ച താമ്പായിലുള്ള 'മയൂരി റസ്‌റ്റോറന്റി'ല്‍ വച്ച്‌ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചതായി താമ്പാ പ്രസ്സ്‌ ക്ലബ്ബ്‌ ഭാരവാഹികള്‍ അറിയിച്ചു.

കവി ചെറിയാന്‍ കെ. ചെറിയാന്‍റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്‌ കേരളത്തില്‍ നിന്നും പ്രസിദ്ധ കവയിത്രി സുഗതകുമാരി, സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവായ കുരീപ്പുഴ ശ്രീകുമാര്‍, കവി സെബാസ്റ്റ്യന്‍ ഡല്‍ഹിയില്‍ നിന്നും കവി ഓംചേരി അദ്ദേഹത്തിന്റെ ഭാര്യയും സുപ്രസിദ്ധ പാട്ടുകാരിയുമായ ലീലാ ഓംചേരി, അമേരിക്കന്‍ പ്രവാസി എഴുത്തുകാരായ സി. എം. സി., മനോഹര്‍ തോമസ്‌, ഡോ. എം. വി. പിള്ള, രാജു തോമസ്‌, എം. എസ്‌. ടി. നമ്പൂതിരി, മാടശ്ശേരി നീലകണ്‌ഠന്‍ നമ്പൂതിരി, ഡോ. ഘോഷ്‌ എന്നറിയപ്പെടുന്ന എം. ടി. ആന്റണി, ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌, ജോസഫ്‌ നമ്പിമഠം, എബ്രഹാം തെക്കേമുറി, ലാനാ ഭാരവാഹികളായ വാസുദേവ്‌ പുളിക്കല്‍, ഷാജന്‍ ആനിത്തോട്ടം,
ചിത്രകാരനായ ജോണ്‍ പുളിനാട്‌ തുടങ്ങിയവര്‍ ജന്മദിന മംഗളാശംസകള്‍ നേര്‍ന്നു.

ഡോ: രവീന്ദ്ര നാഥന്‍ M.D. അദ്ധ്യക്ഷത വഹിച്ചു. പി. വി. ചെറിയാന്‍ സ്വാഗതം ആശംസിച്ചു കവിയെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ജയിന്‍ മുണ്ടയ്‌ക്കല്‍ കവിയെ സദസ്സിനു പരിചയപ്പെടുത്തുകയും കവിയ്‌ക്ക്‌ ലഭിച്ച ആശംസകളും മംഗളപത്രങ്ങളും വായിച്ചു കവിയ്‌ക്ക്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ടിനു തോമസ്‌ മംഗള പത്രം ഗാനമായി അവതരിപ്പിച്ചു. കവിയും പത്‌നി ആനിയമ്മ ചെറിയാനും ചേര്‍ന്ന്‌ കെയ്‌ക്കു മുറിച്ച്‌ മധുരം വച്ചു. കവിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ജോമോള്‍. ജോബി കളപ്പുരക്കല്‍, നെവീന്‍ ജോസ്‌, തോമസ്‌ ഡാനിയേല്‍, ജൈമെസ്‌ ഇല്ലിക്കല്‍, ജോസ്‌മോന്‍ തത്തം കുളം എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തു. താമ്പാ പ്രസ്സ്‌ ക്ലബ്ബ്‌ സെക്രട്ടറി സജി കരിമ്പന്നൂര്‍ ആയിരുന്നു എം. സി.

നൂയോര്‍ക്കില്‍ നിന്നും വന്ന കവി റജീസ്‌ നെടുങ്ങാടപ്പള്ളി, കിഷോര്‍ പീറ്റര്‍, ജോസ്‌ മാധവപ്പള്ളി, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ഡെന്നി ഊരാളില്‍, ഡോ. രാജന്‍ മര്‍ക്കോസ്‌, മാമിടീച്ചര്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഫിലിപ്പ്‌ ബ്ലെസ്സെന്‍, മാത്യൂസ്‌ എബ്രഹാം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സജി കരിമ്പന്നൂര്‍, റജീസ്‌ നെടുങ്ങാടപ്പള്ളി എന്നിവര്‍ കവിതകള്‍ ചൊല്ലി. സുജിത്‌കുമാര്‍ അച്യുതന്‍, മാത്യൂസ്‌ എബ്രഹാം, തോമസ്‌ ദാനിയേല്‍ എന്നിവര്‍ ചിത്രങ്ങള്‍ എടുത്തു. സണ്ണി മറ്റമന ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൃതഞ്‌ജത അര്‍പ്പിച്ചു. സ്‌നേഹ സല്‌ക്കാരത്തോടെ പരിപാടികള്‍ വൈകുന്നേരം ഏഴരയോടെ സമംഗളം പര്യവസാനിച്ചു.
ചെറിയാന്‍ കെ. ചെറിയാന്റെ എണ്‍്‌പതാം പിറന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക