Image

ഫ്രെഡി സ്മിത്തിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ ഡോക്ടര്‍ കോട്ട റെഡ്ഡി

പി.പി.ചെറിയാന്‍ Published on 18 October, 2012
ഫ്രെഡി സ്മിത്തിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ ഡോക്ടര്‍ കോട്ട റെഡ്ഡി
ഹൂസ്റ്റണ്‍ : 550 പൗണ്ട് ഭാരവും, ആറരടി ഉയരവുമുള്ള ഫ്രെഡിയുടെ സഹായ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതിന് ഇന്ത്യന്‍ ഡോക്ടര്‍ കോട്ട റെഡ്ഡി (KOTA REDDY)സന്നദ്ധത പ്രകടിപ്പിച്ചു.

ട്രക്ക് ഡ്രൈവറായിരുന്ന ഫ്രെഡി അപകടത്തില്‍ പെട്ടതിനുശേഷം ഇടുപ്പെല്ല് തകര്‍ന്ന് ശരീരം അനക്കുവാന്‍ കഴിയാതെ വളരെ നാളുകളാണ് കിടക്കയില്‍ ചിലവഴിച്ചത്. ഇതിനെ തുടര്‍ന്ന് ശരീര ഭാരം വര്‍ദ്ധിക്കുന്നതിനും പരസഹായം കൂടാതെ എഴുന്നേല്‍ക്കുന്നതിന് പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു.
ഈ അവസ്ഥയില്‍ ഫ്രെഡി സഹായ അഭ്യര്‍ത്ഥന നടത്തിയിരുന്ന വിവരം മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി ഫ്രെഡിയെ സഹായിക്കുന്നതിന് ഹൂസ്‌ററണില്‍ തന്നെയുള്ള ഡോക്ടര്‍ റെഡ്ഡി തയ്യാറാകുകയായിരുന്നു.

ഷുഗര്‍ലാഡില്‍ കാര്‍ഡിയോളജിസ്റ്റായി ജോലി ചെയ്യുമ്പോള്‍ തന്നെ അമിതവണ്ണം കുറക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തിവരികയാണ് ഡോ.റെഡ്ഡി. ഇതിനായി പ്രത്യേകം ബ്രഡ് (REDDY BREAD) തയ്യാറാക്കിയിട്ടുണ്ട്. ഇത് ഫ്രെഡിയില്‍ പരീക്ഷിച്ചു അമിത വണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഡോക്ടര്‍ അറിയിച്ചു. മുപ്പതു ദിവസത്തിനകം ഫ്രെഡിയുടെ ഭാരത്തില്‍ ഗണ്യമായ കുറവ് ഈ മരുന്നു മൂലം പ്രകടമാകും എന്നു ഡോക്ടര്‍ പറഞ്ഞു.
ഫ്രെഡി സ്മിത്തിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ ഡോക്ടര്‍ കോട്ട റെഡ്ഡി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക