Image

വിനീത് ശ്രീനിവാസന്‍ വിവാഹിതനായി

Published on 17 October, 2012
വിനീത് ശ്രീനിവാസന്‍ വിവാഹിതനായി
കണ്ണൂര്‍: നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ വിവാഹിതനായി. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ പയ്യന്നൂര്‍ സ്വദേശി ദിവ്യയാണ് വധു. ഇന്ന്‌ രാവിലെ 10.30 ന്‌ ദിനേശ്‌ ഓഡിറ്റോറിയത്തിലെ  വിവാഹച്ചടങ്ങുകള്‍ നടന്നത്‌. ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ ലളിതമായിട്ടുള്ള ചടങ്ങുകളോടെയാണ്‌ വിവാഹം നടത്തിയത്‌. ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.

 അടുത്ത ദിവസം സിനിമാപ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ ഗംഭീര റിസപ്‌ഷന്‍ നടത്തും. വിനീതിന്റേയും ദിവ്യയുടേയും ബന്ധുക്കള്‍ കണ്ണൂരില്‍ ആയതിനാലാണ്‌ വിവാഹം ഇവിടെ വച്ചാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക