Image

യു.എസ്‌ ഫെഡറല്‍ ബാങ്ക്‌ സ്‌ഫോടനത്തിന്‌ പദ്ധതിയിട്ട യുവാവ്‌ പിടിയില്‍

Published on 17 October, 2012
യു.എസ്‌ ഫെഡറല്‍ ബാങ്ക്‌ സ്‌ഫോടനത്തിന്‌ പദ്ധതിയിട്ട യുവാവ്‌ പിടിയില്‍
ന്യൂയോര്‍ക്ക്‌: യു.എസ്‌ മാന്‍ഹാട്ടണിലെ ഫെഡറല്‍ റിസര്‍വ്‌ ബാങ്കില്‍ കാര്‍ ബോംബ്‌ സ്‌ഫോടനത്തിന്‌ ആസൂത്രണം ചെയ്‌തുവെന്ന്‌ സംശയിക്കുന്ന ബംഗ്ലാദേശി യുവാവിലെ എഫ്‌ബിഐ അറസ്‌റ്റു ചെയ്‌തു. ജിഹാദിനു വേണ്ടി യു.എസില്‍ എത്തിയ ഖ്വാസി മുഹമ്മദ്‌ റിസ്‌വാനൂള്‍ അസന്‍ നഫീസ്‌ (21) എന്നയാളാണ്‌ ബുധനാഴ്‌ച പിടിയിലായത്‌. 450 കിലോഗ്രാം സ്‌ഫോടകവസ്‌തുക്കള്‍ തേടി ഇയാള്‍ ഒരു ആയുധ സംഭരണശാലയെ സമീപിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ബ്രൂക്ക്‌ലിനിലെ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ ആയുധം ഉപയോഗിച്ച്‌ വന്‍ സംഹാരത്തിന്‌ പദ്ധതിയിട്ടു, അല്‍ ഖ്വയ്‌ദയുമായി ബന്ധം സ്‌ഥാപിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക