Image

മലയാളം സ്‌ക്കൂള്‍ ഓഫ് സെന്റ് ലൂയിസ് സാമൂഹ്യ സേവന രംഗത്ത് ആറാം വര്‍ഷത്തിലേക്കു കടക്കുന്നു.

Published on 17 October, 2012
മലയാളം സ്‌ക്കൂള്‍ ഓഫ് സെന്റ് ലൂയിസ് സാമൂഹ്യ സേവന രംഗത്ത് ആറാം വര്‍ഷത്തിലേക്കു കടക്കുന്നു.
സെന്റ് ലൂയിസ് : മിസ്സോറിയിലെ മലയാളം സ്‌ക്കൂള്‍ ഓഫ് സെന്‌റ് ലൂയിസ് സാമൂഹ്യ സേവന രംഗത്തു ആറാം വാര്‍ഷത്തിലേക്കു കടക്കുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മുതല്‍ മെയ് വരെ, മാസത്തില്‍ രണ്ടു പ്രാവശ്യം രണ്ടു മണിക്കൂര്‍ ആണു മലയാളം ക്ലാസ്സുകള്‍ . 32 വിദ്യാര്‍ത്ഥികള്‍ മലയാളം സ്‌ക്കൂളില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പ്രഗത്ഭരും കര്‍മ്മനിരതരുമായ വ്യക്തികളാണു ക്ലാസ്സുകള്‍ എടുക്കുന്നത്.

നാലു തലത്തിലുള്ള കോഴ്സ്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മലയാളം സ്‌ക്കൂളില്‍ നിന്നു ബിരുദധാരികളാവുന്നവര്‍ മലയാളം വായിക്കുന്നതിലും, എഴുതുന്നതിലും, പറയുന്നതിലും പ്രാഗത്ഭ്യം ഉള്ളവരായിരിക്കും.

മിസ്സോറിയിലെ സെന്റ് ലൂയിസിലുള്ള മലയാളി സംഘടനയായ ഓ: കാരം ആണു ഈ മലയാളം സ്‌ക്കൂള്‍ ഓഫ് സെന്റ്. ലൂയിസിന്റെ സ്‌പോണ്‍സര്‍. തങ്ങളുടെ വരും തലമുറ മലയാളം ഭാഷ എഴുതാനും വായിക്കാനും പഠിക്കണം എന്ന വീക്ഷണത്തോടെയാണു സെന്റ് ലൂയിസ് മലയാളികള്‍ ഈ സംരഭം തുടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://ohmkaram.org/MalayalamSchool.html
മലയാളം സ്‌ക്കൂള്‍ ഓഫ് സെന്റ് ലൂയിസ് സാമൂഹ്യ സേവന രംഗത്ത് ആറാം വര്‍ഷത്തിലേക്കു കടക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക