Image

കാനഡ എഡ്മണ്ടനില്‍ വി. അല്‍ഫോന്‍സാമ്മ മിഷന്‍ ഉദ്ഘാടനവും മിഷന്‍ ഡയറക്ടറുടെ നിയമനവും നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2012
കാനഡ എഡ്മണ്ടനില്‍ വി. അല്‍ഫോന്‍സാമ്മ മിഷന്‍ ഉദ്ഘാടനവും മിഷന്‍ ഡയറക്ടറുടെ നിയമനവും നടന്നു
എഡ്മണ്ടന്‍, കാനഡ: എഡ്മണ്ടന്‍ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ നാളേറെയായുള്ള പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും പരിസമാപ്തി കുറിച്ചുകൊണ്ട് ഒക്‌ടോബര്‍ ഏഴാം തീയതി വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള സീറോ മലബാര്‍ കാത്തലിക് മിഷന്‍ കാനഡയിലെ എഡ്മണ്ടനില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യുകയും, പുതിയ മിഷന്റെ ഡയറക്ടറായി ഫാ. വര്‍ഗീസ് മുണ്ടുവേലിയെ നിയമിക്കുകയും ചെയ്തു.

ഉദ്ഘാടന വേദിയിലേക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ ചെണ്ടമേളത്തോടും, താലപ്പൊലി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ വിശ്വാസികള്‍ എതിരേറ്റു.

ബ്ലെസ്ഡ് കത്തേരി സ്കൂളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ പുതിയ മിഷന്‍ വികാരി ഫാ. വര്‍ഗീസ് മുണ്ടുവേലി, ഫാ. റോയി പാലാട്ടി, ഫാ. ഷിബിള്‍ പരിയാത്ത്പടവില്‍ എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലിയോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങുകള്‍ അഭി. പിതാവ് നിലവിളക്ക് കൊളുത്തിയും വി. അല്‍ഫോന്‍സാമ്മയുടെ ചിത്രം അനാഛാദനം ചെയ്തുകൊണ്ടും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

പരിശുദ്ധവും പരിപാവനവുമായ ചടങ്ങുകള്‍ക്ക് പക്വതയും ഇരുത്തവും, സ്‌നേഹവും നിറഞ്ഞ വാക്കുകള്‍ കൊണ്ട് ഫാ. ജോബി മുഞ്ഞേലി അഭി. പിതാവിനേയും പുതിയ വികാരി അച്ചനേയും വേദിയിലേക്ക് സ്വാഗതം ചെയ്തു.

സീറോ മലബാര്‍ സമൂഹത്തെ കഴിഞ്ഞ മുപ്പതു വര്‍ഷക്കാലമായി സഹായിച്ചുകൊണ്ടിരുന്ന വൈദീകരായ ഫാ. തോമസ് ആലൂക്ക, ഫാ. വില്‍സണ്‍ ഈരത്തറ, ഫാ. സണ്ണി സെബാസ്റ്റ്യന്‍, ഫാ. ജോര്‍ജ് പുറമിടം, ഫാ. ജോബി മുഞ്ഞേലി, ഫാ. ജയിസ് ചിറ്റേത്ത് എന്നിവര്‍ക്ക് വി. അല്‍ഫോന്‍സാ മിഷന്റെ വികാരി ഫാ. വര്‍ഗീസ് മുണ്ടുവേലി അച്ചന്‍ തന്റെ പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

ഫാ. ജയിംസ് ചിറ്റേത്ത്, എഡ്മണ്ടന്‍ കേരളാ കാത്തലിക് അസോസിയേഷന്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, മലങ്കര കാത്തലിക് മിഷന്‍ കമ്മിറ്റി അംഗം തോമസ് ചെറിയാന്‍, വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു കിടങ്ങന്‍, പോള്‍ കാരാത്തറ, ജോണ്‍ വട്ടമറ്റം എന്നിവര്‍ പുതിയ അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനും വികാരി ഫാ. മുണ്ടുവേലി അച്ചനും ആശംസകള്‍ നേര്‍ന്നു.

മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് തന്റെ പ്രസംഗത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, സീറോ മലബാര്‍ സഭയെപ്പറ്റിയും വിശദമായി സംസാരിച്ചു. അഭി. പിതാവിനൊപ്പം വേദിയില്‍ ഫാ. വര്‍ഗീസ് മുണ്ടുവേലി, ഫാ. ജയിംസ് ചിറ്റേത്ത്, ഫാ. ജോബി മുഞ്ഞേലി, ഫാ. ജോസഫ് വടാശേരി, ഫി. ഷിബിള്‍ പരിയാത്ത്പടവില്‍ എന്നിവരുടെ മഹനീയ സാന്നിധ്യം ശ്രദ്ധയാകര്‍ഷിച്ചു.

ആഷ്‌ലി ജോസഫ് തന്റെ നന്ദി പ്രസംഗത്തില്‍ എല്ലാവരോടും നന്ദി പറയുകയും പുതിയ മിഷന് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ചടങ്ങുകള്‍ക്കുശേഷം വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്‍ കമ്മിറ്റിയുടെ വകയായുള്ള സ്‌നേഹവിരുന്നില്‍ എല്ലാവരും പങ്കെടുക്കുകയും പുതിയ ഇടവകയില്‍ നൂറില്‍പ്പരം കുടുംബങ്ങള്‍ അംഗത്വമെടുക്കുകയും ചെയ്തു.

പരിപാടിയുടെ അവതരണത്തിന് ബിനോ വര്‍ക്കിയും, രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ജോസ് സക്കറിയായും നേതൃത്വം നല്‍കി.

കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ഈ മിഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി അംഗങ്ങളായ തോമസ് പുല്ലുകാട്ട്, ജോസ് സക്കറിയ, ബിനോ വര്‍ക്കി, മാത്യു ജോസഫ്, സോണി സെബാസ്റ്റ്യന്‍, ഷാജി അഗസ്റ്റിന്‍, റ്റിജോ ജോര്‍ജ്, രഞ്ജിത്ത് മത്തായി, ജോമോന്‍ ദേവസ്യ, സുനില്‍ തെക്കേക്കര, ജിന്‍സണ്‍ ആന്റണി, വിന്‍സെന്റ് ലോനപ്പന്‍, വിപിന്‍ തോമസ്, സജയ് സെബാസ്റ്റ്യന്‍, ജോര്‍ജ് കൊമ്പന്‍, ആഷ്‌ലി ജോസഫ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ആഷ്‌ലി ജോസഫ് (780 729 5684) അറിയിച്ചതാണിത്.
കാനഡ എഡ്മണ്ടനില്‍ വി. അല്‍ഫോന്‍സാമ്മ മിഷന്‍ ഉദ്ഘാടനവും മിഷന്‍ ഡയറക്ടറുടെ നിയമനവും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക