Image

ദേവാലയ കൂദാശയും പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളും ഒക്‌ടോ. 28 മുതല്‍ നവംബര്‍ 4 വരെ

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2012
ദേവാലയ കൂദാശയും പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളും ഒക്‌ടോ. 28 മുതല്‍ നവംബര്‍ 4 വരെ
ഷിക്കാഗോ: ഓക്പാര്‍ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിക്കു വേണ്ടി പുതുതായി എല്‍മഴ്സ്റ്റില്‍ വാങ്ങിയ ദേവാലയത്തിന്റെ താത്ക്കാലിക കൂദാശയും ഇടവക കാവല്‍ പിതാവായ പ. പരുമല തിരുമേനിയുടെ ഓര്‍മപ്പെരുനാളും ഒക്ടോബര്‍ 28 ഞായര്‍ മുതല്‍ നവംബര്‍ 4 ഞായര്‍ വരെ തീയതികളില്‍ എല്‍മസ്റ്റ് സെന്റ് ഗ്രീഗൊറിയോസ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

28-ന് ഞായര്‍ വൈകിട്ട് 5 മണിക്ക് മെത്രാപ്പോലിത്താമാര്‍ക്ക് സ്വീകരണവും തുടര്‍ന്ന് പുതിയ ദേവാലയത്തിന്റെ താത്ക്കാലിക കൂദാശയും വി. കുര്‍ബാനയും നടത്തപ്പെടും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് ഉത്ഘാടനം നിര്‍വഹിക്കും. ബാഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മുഖ്യപ്രഭാഷണം നടത്തും

ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ സന്ധ്യാനമസ്കാരവും സുവിശേഷ പ്രസംഗങ്ങളും നടത്തപ്പെടുന്നു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി സുവിശേഷപ്രസംഗത്തിന് നേതൃത്വം നല്‍കും.

നവംബര്‍ മൂന്നാം തീയതി ഓഡിറ്റോറിയം, സണ്ടേസ്കൂള്‍ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ കൂദാശ നിര്‍വഹിക്കപ്പെടും. നാലാം തീയതിയിലെ പെരുനാള്‍ ചടങ്ങുകള്‍ക്ക് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. 12 മണിക്ക് ആശിര്‍വാദം, സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.

പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. നൈനാന്‍ വി ജോര്‍ജ് (വികാരി) (708-539-1175), ഗ്ലാഡ്സ്റ്റണ്‍ മാമ്മന്‍ (ട്രസ്റ്റി) (773-600-3334), ജസ്റ്റിന്‍ ജോയ് (സെക്രട്ടറി) (847-361-6617)എന്നിവര്‍വി കൂദാശയുടെയും പെരുനാള്‍ ആഘോഷങ്ങളുടേയും വിവിധപരിപാടികള്‍ വിശദീകരിച്ചു
ദേവാലയ കൂദാശയും പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളും ഒക്‌ടോ. 28 മുതല്‍ നവംബര്‍ 4 വരെ
ദേവാലയ കൂദാശയും പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളും ഒക്‌ടോ. 28 മുതല്‍ നവംബര്‍ 4 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക