Image

കൊച്ചി മെട്രോ അനന്തമായി നീണ്ടാല്‍ ബാധ്യതയാകുമെന്ന്‌ ശ്രീധരന്‍

Published on 15 October, 2012
കൊച്ചി മെട്രോ അനന്തമായി നീണ്ടാല്‍ ബാധ്യതയാകുമെന്ന്‌ ശ്രീധരന്‍
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മ്മാണം അനന്തമായി നീണ്ടാല്‍ സംസ്ഥാന സര്‍ക്കാറിന്‌ ബാധ്യതയായി മാറുമെന്ന്‌ ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ. ശ്രീധരന്‍ വെളിപ്പെടുത്തി. തീരുമാനം എടുക്കാന്‍ വൈകുംതോറും നഷ്‌ടത്തിന്റെ തോത്‌ കൂടുമെന്നും കൊച്ചി രാജഗിരി കോളജ്‌ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പ നിരക്ക്‌ ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ നിര്‍മ്മാണം വൈകുന്നതിനനുസരിച്ച്‌ നഷ്ടത്തിന്റെ തുകയും വലുതാകും. പദ്ധതി ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ അല്ലാതെയും കൊച്ചി മെട്രോ നടപ്പാക്കാനാവും. പക്ഷേ, നിശ്ചിതസമയത്തിലും മേന്മയിലും നിര്‍മ്മിക്കാനാവില്ലെന്നു മാത്രം. മെട്രോ പദ്ധതികളുടെ നിര്‍മ്മാണത്തില്‍ ഡി.എം.ആര്‍.സിക്കുള്ള പരിചയം ഇന്ത്യയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക