Image

ഗള്‍ഫ്‌ വിസ സേവനങ്ങള്‍ ഇനി മൊബൈലിലൂടെയും

Published on 15 October, 2012
ഗള്‍ഫ്‌ വിസ സേവനങ്ങള്‍ ഇനി മൊബൈലിലൂടെയും
ദുബൈ: വിസക്ക്‌ അപേക്ഷിക്കുന്നതും പുതുക്കുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ താമസകുടിയേറ്റ വകുപ്പിന്‍െറ മൊബൈല്‍ ആപ്‌ളിക്കേഷന്‍. ജൈറ്റക്‌സില്‍ ഒരുക്കിയ പവലിയനിലാണ്‌ ആപ്‌ളിക്കേഷന്‍ പ്രദര്‍ശിപ്പിച്ചത്‌. വിസക്ക്‌ അപേക്ഷിക്കല്‍, പുതുക്കല്‍ എന്നിവക്ക്‌ പുറമെ ആളുകളുടെ സംശയത്തിന്‌ മറുപടി നല്‍കാനുള്ള സംവിധാനവും ഈ ആപ്‌ളിക്കേഷനിലുണ്ട്‌. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗത്തിലുള്ളതും മികച്ചതുമായ വിസ സേവനം നല്‍കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ താമസ കുടിയേറ്റ വകുപ്പ്‌ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹ്മദ്‌ അല്‍ മെരി പറഞ്ഞു.

എംവിസ എന്ന സംവിധാനത്തിലൂടെ ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക്‌ മൊബൈലിലൂടെ വിസക്ക്‌ അപേക്ഷിക്കാം. വിസ അനുവദിച്ചു കഴിഞ്ഞാല്‍ സ്‌പോണ്‍സര്‍ക്കും അപേക്ഷകനും മൊബൈല്‍ സന്ദേശം ലഭിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ഈ സന്ദേശം കാണിച്ചാല്‍ ഒറിജിനല്‍ വിസ ലഭിക്കും. ഇതിന്‌ വേണ്ടി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക