Image

സമ്പത്ത്‌ കസ്റ്റഡി മരണക്കേസ്‌: കുറ്റപത്രത്തില്‍ പിഴവെന്ന്‌ കോടതി

Published on 15 October, 2012
സമ്പത്ത്‌ കസ്റ്റഡി മരണക്കേസ്‌: കുറ്റപത്രത്തില്‍ പിഴവെന്ന്‌ കോടതി
കൊച്ചി: സമ്പത്ത്‌ കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ പിഴവ്‌ കണ്ടെത്തിയതിനെതുടര്‍ന്ന്‌ കോടതി സ്വീകരിച്ചില്ല. കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ ഒഴിവാക്കി പുതിയ കുറ്റപത്രം സമര്‍പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

വിവാദങ്ങളുയര്‍ത്തിയ ഈ കേസിലെ കുറ്റപത്രത്തില്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരായ മുഹമ്മദ്‌ യാസീന്‍,വിജയ്‌ സാക്കറെ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. വേണ്ടത്ര തെളിവില്ലെന്ന കാരണംചൂണ്ടിക്കാട്ടിയാണ്‌ ഇവരെ സി.ബി.ഐ ഒഴിവാക്കിയത്‌. 2010 മാര്‍ച്ച്‌ 29തിനാണ്‌ പുത്തൂര്‍ ഷീല വധക്കേസിലെ ഒന്നാം പ്രതി സമ്പത്ത്‌ പൊലീസ്‌ കസ്റ്റഡില്‍ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക