Image

ബീഹാറില്‍ പോലീസ്‌ വെടിയ്‌പില്‍ ഒരാള്‍ മരിച്ചു; സ്ഥലത്ത്‌ സംഘര്‍ഷം

Published on 15 October, 2012
ബീഹാറില്‍ പോലീസ്‌ വെടിയ്‌പില്‍ ഒരാള്‍ മരിച്ചു; സ്ഥലത്ത്‌ സംഘര്‍ഷം
പട്‌ന: ബിഹാറിലുണ്ടായ വെടിവെട്‌പില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു. ബീഹാറിലെ മധുബാനി ജില്ലയില്‍ ശനിയാഴ്‌ചയുണ്ടായ പൊലീസ്‌ വെടിവെപ്പിലാണ്‌ യുവാവിന്‌ പരിക്കേറ്റത്‌. ഇതോടെ വെള്ളിയാഴ്‌ച മുതല്‍ ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. രണ്ടാഴ്‌ച മുമ്പ്‌ യുവാവിന്‍െറ തലയില്ലാത്ത മൃതദേഹം കണ്ടെടുത്തതാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. കാണാതായ പ്രശാന്ത്‌ കുമാറിന്‍െറതാണിതെന്ന്‌ ബന്ധുക്കള്‍ വാദിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ പൊലീസ്‌ തയാറായില്ല. ജനങ്ങള്‍ ഇവരോടൊപ്പം ചേര്‍ന്നതോടെ ശനിയാഴ്‌ച മൃതദേഹം കൈമാറാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

അക്രമങ്ങളെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‍െറ അധികാര്‍ യാത്ര മാറ്റിവെച്ചു. സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്‌.

കുറച്ചുദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ ഈ വാര്‍ത്ത പുതിയ അക്രമങ്ങള്‍ക്ക്‌ വഴിവെച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക