Image

കോഴിക്കോട് മോണോറെയില്‍ പദ്ധതിക്ക് ഭരണാനുമതി

Published on 03 October, 2012
കോഴിക്കോട് മോണോറെയില്‍ പദ്ധതിക്ക് ഭരണാനുമതി
തിരുവനന്തപുരം: കോഴിക്കോട് മോണോറെയില്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള റോഡ് ഫണ്ട് ബോര്‍ഡ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ച യോഗം, പദ്ധതിക്ക് ഭരണാനുമതി നല്‍കി. കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍പദ്ധതികള്‍ക്കായി മോണോറെയില്‍ കോര്‍പ്പറേഷന്‍ എന്ന പ്രത്യേക കമ്പനി രൂപവല്‍ക്കരിക്കാനും തീരുമാനിച്ചു.

1800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് കോഴിക്കോട് മോണോറെയിലിന്റെ ഒന്നാം ഘട്ടം. മെഡിക്കല്‍ കോളജില്‍ നിന്നാരംഭിച്ച് മീഞ്ചന്തയില്‍ അവസാനിക്കുന്ന ആദ്യ ഘട്ടത്തില്‍ 15 സ്‌റ്റേഷനനുകള്‍ ഉണ്ടാകും. 14.2 കിലോ മീറ്ററാണ് ദൈര്‍ഘ്യം. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, മാവൂര്‍ റോഡ് വഴിയാണ് മോണോറെയില്‍ കടന്ന് പോകുക. രണ്ടാം ഘട്ടം മീഞ്ചന്തയില്‍നിന്നാരംഭിച്ച് രാമനാട്ടുകരയില്‍ അവസാനിക്കും. ഡോ.ഇ.ശ്രീധരനുമായും കൂടിയാലോചിണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതേസമയം, തിരുവനന്തപുരം മോണോറെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല. പള്ളിപ്പുറം ടെക്‌നോസിറ്റിയിഇ നിന്നാരംഭിച്ച് നെയ്യാറ്റിന്‍കരയില്‍ അവസാനിക്കുന്നതാണ് നാറ്റ്പാക് തയ്യാറാക്കിയ പദ്ധതി. ആദ്യ ഘട്ടം ടെക്‌നോസിറ്റിയില്‍ തുടങ്ങി തമ്പാനൂരില്‍ അവസാനിക്കും. 22.6 കിലോ മീറ്ററാണ് ആദ്യ ഘട്ടത്തില്‍.രണ്ടാം തമ്പാനൂരില്‍ തുടങ്ങി നെയ്യാറ്റിന്‍കരയില്‍അവസാനിക്കും. ആകെ 35 സ്‌റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യറാകുമെന്നറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക