Image

കശ്മീരില്‍ സന്ദര്‍ശനവേളയില്‍ രാഹുലിനൊപ്പം വ്യവസായ പ്രമുഖരും

Published on 03 October, 2012
കശ്മീരില്‍ സന്ദര്‍ശനവേളയില്‍ രാഹുലിനൊപ്പം വ്യവസായ പ്രമുഖരും
ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. രാജ്യത്തെ പ്രമുഖ വ്യവസായികളായ രത്തന്‍ ടാറ്റ, ബിര്‍ല, രാജീവ് ബജാജ്, ദീപക് പരേഖ് എന്നിവരേയും കശ്മീര്‍ സന്ദര്‍ശനത്തില്‍ പങ്കുചേരാന്‍ രാഹുല്‍ ക്ഷണിച്ചിട്ടുണ്ട്.

കശ്മീരിനേയും ലഡാക്കിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലിന് രാഹുല്‍ തറക്കല്ലിടും. അതിന് ശേഷം കശ്മീര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ബിസിനസ് പ്രമുഖരോടൊപ്പം രാഹുല്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
സംസ്ഥാനത്ത് തൊഴിലവസരങ്ങളൂം നിക്ഷേപങ്ങളും കുറയുന്നതിനെ കുറിച്ച് കഴിഞ്ഞ തവണ രാഹുല്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന്റെഭാഗമായി രാജ്യത്തെ ബിസിനസ് പ്രമുഖരെ കാമ്പസില്‍ കൊണ്ടുവരുമെന്ന് അന്ന് രാഹുല്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക