Image

എം.ഡിയില്‍ നിന്നും ഭീഷണി; തന്നെ മാറ്റിയതിനു പിന്നില്‍ ഗൂഢാലോചന: ഖമറുന്നീസ അന്‍വര്‍

Published on 03 October, 2012
എം.ഡിയില്‍ നിന്നും ഭീഷണി; തന്നെ മാറ്റിയതിനു പിന്നില്‍ ഗൂഢാലോചന: ഖമറുന്നീസ അന്‍വര്‍
മലപ്പുറം: വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. മുന്‍കൂട്ടി അറിയിക്കാതെയാണ് തന്നെ മാറ്റിയതെന്നും വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡിയുടെ ഭീഷണി തനിക്കുണ്ടായിരുന്നതായും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങളില്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ചില ഫോണ്‍കോളുകള്‍ വന്നിരുന്നതായും അവര്‍ വെളിപ്പെടുത്തി.

സെപ്റ്റംബര്‍ 29ന് തിരുവനന്തപുരത്ത് കോര്‍പറേഷന്‍ ഓഫിസില്‍ ജോലിക്കിടെ തന്റെ ശമ്പള കുറിപ്പ് ലഭിച്ചപ്പോഴാണ് കസേര തെറിച്ച വിവരം ഖമറുന്നീസ അന്‍വര്‍ അറിയുന്നത്. കുറിപ്പില്‍ സെപ്റ്റംബര്‍ 26 വരെയുള്ള ശമ്പളമേയുണ്ടായിരുന്നുള്ളൂ. ഓഫിസ് സ്റ്റാഫിനോട് തിരക്കിയപ്പോഴാണ് വകുപ്പ് മന്ത്രിയുടെ ഉത്തരവുമായി വന്ന് തലേന്നാള്‍ പി. കുല്‍സു ചുമതലയേറ്റ വിവരം അവരറിയുന്നത്. കോഴിക്കോട് ജില്ലാ വനിതാ ലീഗ് പ്രസിഡന്റാണ് കുല്‍സു.

ചട്ടങ്ങള്‍ മറികടന്ന് ഖമറുന്നിസയെ മാറ്റിയെന്നാണ് ആക്ഷേപം. സെപ്റ്റംബര്‍ 27ന് കുല്‍സു ചുമതലയേറ്റത് ആരെയും അറിയിക്കാതെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക