Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍

Published on 03 October, 2012
സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മലപ്പുറം തിരൂരങ്ങാടിയില്‍. ജനുവരി 14 മുതല്‍ 20 വരെയാണ് കലോത്സവം. സര്‍ക്കാര്‍ തീരുമാനം ബുധനാഴ്ച വിളിച്ച അധ്യാപക സംഘടനായോഗത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു. മന്ത്രിയുടെ മണ്ഡലമാണ് തിരൂരങ്ങാടി. മേള മലപ്പുറം ജില്ലയില്‍ നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം ജനുവരി 2830 തീയതികളില്‍ തൊടുപുഴയില്‍ നടക്കും. സംസ്ഥാന കായികമേള ഇക്കുറി തിരുവനന്തപുരത്ത് ഡിസംബര്‍ നാല് മുതല്‍ ഏഴ് വരെ നടക്കും. ശാസ്ത്രമേള നവംബര്‍ 26 മുതല്‍ 30 വരെ കോഴിക്കോട്ടും നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക