Image

ആന്ധ്ര സന്ദര്‍ശിക്കും മുന്പ് തെലുങ്കാന വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം: ബി.ജെ.പി

Published on 03 October, 2012
ആന്ധ്ര സന്ദര്‍ശിക്കും മുന്പ് തെലുങ്കാന വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം: ബി.ജെ.പി
ഹൈദരാബാദ്: ആന്ധ്രപ്രദേശ് സന്ദര്‍ശിക്കുന്നതിന് മുന്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണ വിഷയം സംബന്ധിച്ച് പ്രസ്താവന നടത്തണമെന്ന് ബി.ജെ.പിയുടെ ആന്ധ്ര ഘടകം ആവശ്യപ്പെട്ടു.

ഒക്ടോബറില്‍ ജൈവവൈവിധ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി സംസ്ഥാന തലസ്ഥാനത്തെത്തുമെന്നാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ആന്ധ്രാ സന്ദര്‍ശനത്തിന് മുന്‍പ് തെലുങ്കാന വിഷയത്തില്‍ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ഇതിനായി തെലുങ്കാന മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരും മന്ത്രിമാരും പ്രധാനമന്ത്രിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ബി.ജെ.പി വക്താവ് എന്‍.വി.എസ്.എസ് പ്രഭാകര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക