Image

കൂടംകുളം നിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനപ്രക്രിയയ്ക്ക് തുടക്കമായി

Published on 03 October, 2012
കൂടംകുളം നിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനപ്രക്രിയയ്ക്ക് തുടക്കമായി
കൂടംകുളം: പ്രക്ഷോഭകരുടെ കടുത്ത എതിര്‍പ്പുകള്‍ വിഗണിച്ചു തമിഴ് നാടിലെ കൂടംകുളം ആണവനിലയത്തിലെ 163 യൂണിറ്റുകളിലും ഇന്ധനം നിറച്ച് വൈദ്യുതി ഉല്പാദന പ്രക്രിയയ്ക്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചു.

ഗണേശചതുര്‍ത്ഥി ദിനത്തിലാണു ഇന്ധനം നിറയ്ക്കല്‍ ആരംഭിച്ചത്. ആണവ വിഘടന പ്രക്രിയയിലൂടെ ഊര്‍ജഉല്‍പ്പാദനം ആരംഭിച്ചത് ഗാന്ധിജയന്തി ദിനത്തിലും.
75ടണ്‍ യുറേനിയം 235 സന്പുഷ്ട യുറേനിയമാണ് ഇന്ധനമായി ഉപയോഗിച്ചിരിക്കുന്നത്.അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ശാസ്ത്രജ്ഞരുടെയും ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ സാങ്കേതിക വിദഗ്ദ്ധരുടെയും മേല്‍നോട്ടത്തിലായിരുന്നു ഇന്ധനം നിറയ്ക്കല്‍ പ്രക്രിക പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
റിയാക്ടര്‍ കോര്‍, ആവരണകവചം എന്നിവ അടച്ച് ആണവ വിഘടന പ്രക്രിയ ആരംഭിക്കുന്നതിനുള്ള പ്രക്രിയയാണ് ചൊവ്വാഴ്ച ആരംഭിച്ചിട്ടുള്ളത്. അഞ്ചു ഘട്ടങ്ങളിലായി ഇത് പൂര്‍ത്തിയാക്കും. സുരക്ഷാ പരിശോധനകള്‍, റേഡിയേഷന്‍ നിയന്ത്രണ സംവിധാനം ഉറപ്പാക്കല്‍ എന്നിവ ഇതില്‍പ്പെടും. ഇന്ത്യയുടെയും റഷ്യയുടെയും ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക