Image

പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണം: പിണറായി

Published on 03 October, 2012
പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണം: പിണറായി
തിരുവനന്തപുരം: പാസ്‌പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ നേരത്തേ 1000 രൂപ നല്‍കിയാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോഴത് 1500 രൂപയാക്കി. തത്ക്കാല്‍ പാസ്‌പോര്‍ട്ടിനും ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ടിനും കുട്ടികള്‍ക്കുള്ള പാസ്‌പോര്‍ട്ടിനുമെല്ലാം വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.  

നിരക്കുകള്‍ കൂട്ടിയത് കുറഞ്ഞ വരുമാനക്കാരായവരെയാണ് ബാധിക്കുക. പാസ്‌പോര്‍ട്ടിനായി ഒരു മാസത്തെ ശമ്പളംതന്നെ മാറ്റിവെക്കേണ്ട ദുരവസ്ഥയാണുള്ളതെന്നും പിണറായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക