Image

കാരൂരിന്റെ കൃതികളില്‍ നിറയുന്നത്‌ സൗന്ദര്യാനുഭൂതിയുടെ മാധുര്യം: ഓണക്കൂര്‍

രാജീവ് താമരക്കുളം Published on 28 September, 2012
കാരൂരിന്റെ കൃതികളില്‍ നിറയുന്നത്‌ സൗന്ദര്യാനുഭൂതിയുടെ മാധുര്യം: ഓണക്കൂര്‍
ചാരുംമൂട്‌: മാലയാള സാഹിത്യത്തില്‍ ശ്രദ്ദേയനും പത്രപ്രവര്‍ത്തകനുമായ കാരൂര്‍ സോമനെ മാവേലിക്കര എംഎല്‍എ പൊന്നടയണിയിച്ച്‌ ആദരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട്‌ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്‌. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പണ്ഡിതനും വിമര്‍ശകനുമായ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍, നോവലിസ്‌റ്റ് ഡോ. ജോര്‍ജ്‌ജ് ഓണക്കൂര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച്‌ സമൂഹവും സാഹിത്യവും എന്ന വിഷയത്തെപ്പറ്റി സെമിനാറും സംഘടിപ്പിച്ചിരുന്നു. കാരൂര്‍ സോമന്‍ നന്ദി പറഞ്ഞു.

ഇന്ന്‌ വ്യവസായത്തിന്റെ പേരില്‍ സാമ്രാജ്യത്വ ശക്‌തികള്‍ ഇന്ത്യയെ ഒരു കോളനിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ സാഹിത്യകാരന്മാര്‍ മനസസിലാക്കേണ്ടത്‌ സാഹിത്യം അവന്റെ സാമ്രാജ്യത്വമാണ്‌. സാഹിത്യത്തിന്റെ ഉടമകളാണവര്‍. നല്ല സാഹിത്യകാരന്മാര തട്ടിക്കളിക്കാന്‍ ഒരു ശക്‌തിക്കുമാവില്ല. രചനയും ആസ്വാദനവും ഒത്തുചേരുമ്പോഴാണ്‌ നല്ല സാഹിത്യകാരന്മാര്‍ പുറത്ത്‌ വരുന്നത്‌. ആസ്വാദനത്തിന്റെ ആവിഷ്‌ക്കാരമാണ്‌ വിമര്‍ശനം. മലയാള സാഹിത്യത്തില്‍ കാരൂരിനെപ്പോലെയുള്ള ബഹുമുഖ പ്രതിഭകള്‍ വിരളമാണ്‌. സാഹിത്യത്തില്‍ മാത്രമല്ല ശാസ്‌ത്ര-കായിക രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്‌. കാലത്തിന്റെ എതിര്‍പ്പുകളും കലര്‍പ്പുകളും ഏറ്റുവാങ്ങി സമൂഹത്തോട്‌ ഇടഞ്ഞുനില്‍ക്കുന്ന എഴുത്തുകാരനാണ്‌ അദ്ദേഹം. അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ ചെറുപ്പത്തില്‍ പോലീസിനെ കേന്ദ്രമാക്കി ഒരു നാടകം അവതരിപ്പിച്ചത്‌. നക്‌സല്‍ബന്ധം ആരോപിച്ച്‌ അറസ്‌റ്റ് ചെയ്‌ത് പോലീസ്‌ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്‌. ഒരു നോട്ടപ്പുള്ളിയായ എഴുത്തുകാരനായി ഇന്നും തുടരുന്നതില്‍ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ അഭിനന്ദനമറിയിച്ചു.

സാമൂഹ്യ ജീവിതത്തിന്റെ പ്രതിഫലനമാണ്‌ സാഹിത്യത്തിനാധാരം. സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ദര്‍ശനബോധമുള്ളവനായിരിക്കണം എഴുത്തുകാരന്‍. ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ മാത്രമല്ല കേരളത്തിലെ ആനുകാലികങ്ങളിലും ഓണപ്പതിപ്പുകളിലും കാരൂരിന്റെ രചനകള്‍ നിറഞ്ഞു നില്‍ക്കുന്നു. നാല്‌ ദശാബ്‌ദങ്ങളിലേറെയായി മലയാള സംസ്‌കാരത്തിനൊപ്പം സഞ്ചരിക്കുന്നത്‌ കാണുമ്പോള്‍ അതീവ സന്തോഷമുണ്ടെന്ന്‌ ഓണക്കൂര്‍ അറിയിച്ചു.

ചടങ്ങഇല കവികളും കലാസാംസ്‌കാരിക നായകന്മാരുമായ ജി മധുസൂധനന്‍ നായര്‍, കറ്റാനം ഓമനക്കുട്ടന്‍, രാജന്‍ കൈലാത്ത്‌, എം ശാമുവേല്‍, എം. ആര്‍.സി നായര്‍, എന്‍. ഷെരീഫ്‌, വഞ്ചിക്കുന്നം ഷാനവാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി എം ജോഷ്വോ നന്ദി പറഞ്ഞു.
കാരൂരിന്റെ കൃതികളില്‍ നിറയുന്നത്‌ സൗന്ദര്യാനുഭൂതിയുടെ മാധുര്യം: ഓണക്കൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക