Image

ഹര്‍ത്താലിനെതിരേ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍

Published on 28 September, 2012
ഹര്‍ത്താലിനെതിരേ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍
പത്തനംതിട്ട: ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്‌ഥാന മനുഷ്യാവകാശകമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി.കോശി രംഗത്ത്‌. ഹര്‍ത്താലിന്റെ പേരില്‍ ചിലര്‍ സംഘടിതമായി മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുകയാണ്‌. ഹര്‍ത്താല്‍ നടത്തേണ്ടവരെ കൈകാര്യം ചെയ്യേണ്ട അവസ്‌ഥയിലെത്തി നില്‍ക്കുകയാണ്‌ കാര്യങ്ങള്‍. സമരം ചെയ്യാത്തവരെ അതിനായി പ്രേരിപ്പിക്കാനാവില്ല എന്നും സ്വന്തം വാഹനം നിരത്തിലോടിക്കുന്നവരെ അതില്‍ നിന്ന്‌ വിലക്കാനാവില്ല എന്നും മനുഷ്യാവകാശ കമ്മീഷന്‍ പത്തനംതിട്ടയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക