Image

ഫസല്‍ വധക്കേസ്: കാരായിമാരുടെ ജാമ്യാപേക്ഷ തള്ളി

Published on 28 September, 2012
 ഫസല്‍ വധക്കേസ്: കാരായിമാരുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: തലശേരി ഫസല്‍ വധക്കേസിലെ പ്രതികളും സിപിഎം പ്രാദേശിക നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം നടക്കുന്നതേയുളളുവെന്നും രാഷ്ട്രീയ തലത്തില്‍ സ്വാധീനമുള്ള പ്രതികള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെയും രണ്ടു തവണ ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേസിലെ ഏഴും എട്ടും പ്രതികളായ ഇരുവരും ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക