Image

ഇറാഖില്‍ ജയില്‍ ആക്രമിച്ച്‌ തടവുകാരെ രക്ഷപ്പെടുത്തി‍

Published on 28 September, 2012
ഇറാഖില്‍ ജയില്‍ ആക്രമിച്ച്‌ തടവുകാരെ രക്ഷപ്പെടുത്തി‍
ബാഗ്‌ദാദ്‌: ഇറാഖിലെ തിക്രിതില്‍ ഭീകരരെന്ന്‌ സംശയിക്കുന്നവര്‍ ജയില്‍ ആക്രമിച്ച്‌ ഇരൂന്നൂറിലധികം തടവുകാരെ മോചിപ്പിച്ചു. ആക്രമണത്തില്‍ അഞ്ച്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ അക്രമം നടന്നത്‌.

അല്‍-ക്വയ്‌ദ ഭീകര സംഘടനയുമായി ബന്ധമുളള തടവുകാരെയാണ്‌ മോചിപ്പിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 900 പേരെ പാര്‍പ്പിച്ചിരുന്ന ജയിലിലാണ്‌ ആക്രമണമുണ്ടായത്‌. ജയിലിനു മുന്നില്‍ സ്‌ഫോടനം നടത്തിയ ശേഷം വെടിയുതിര്‍ത്താണ്‌ അക്രമികള്‍ ജയിലിനുളളില്‍ പ്രവേശിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക