Image

ഫേസ്‌ബുക്കിലൂടെ സുഹൃത്തുക്കള്‍ക്ക്‌ സമ്മാനം നല്‍കാം!

Published on 28 September, 2012
ഫേസ്‌ബുക്കിലൂടെ സുഹൃത്തുക്കള്‍ക്ക്‌ സമ്മാനം നല്‍കാം!
ന്യൂയോര്‍ക്ക്‌:  ഫേസ്‌ബുക്ക്‌ സൗഹൃദത്തിനും ആശയവിനിമയത്തിനും മാത്രമല്ല മനസ്സിനെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന സമ്മാനങ്ങള്‍ അയയ്‌ക്കാനുളള വേദി കൂടിയാവുന്നു. ഇനിമുതല്‍ ഫേസ്‌ബുക്കിലൂടെ സുഹൃത്തുക്കള്‍ക്ക്‌ സമ്മാനവും അയയ്‌ക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം യുഎസിലാണ്‌ ആദ്യമായി ഫേസ്‌ബുക്ക്‌ 'ഗിഫ്‌റ്റ്സ്‌' എന്ന പുതിയ സേവനം അവതരിപ്പിച്ചത്‌. ഫേസ്‌ബുക്ക്‌ വെബ്‌സൈറ്റിലും ആന്‍ഡ്രോയിഡ്‌ ഫോണിലും സേവനം തുടക്കത്തില്‍ ലഭ്യമാണ്‌. ഐഫോണിലും ഐപാഡിലും പിന്നീട്‌ ലഭ്യമാക്കുമെന്ന്‌ കമ്പനിയധികൃതര്‍ പറയുന്നു.

ഇഷ്‌ടക്കാര്‍ക്ക്‌ സമ്മാനം അയയ്‌ക്കാന്‍ ഫ്രണ്ട്‌സ് പേജിലെ 'ഗിഫ്‌റ്റ്'ചിഹ്നത്തില്‍ ഒന്നു ക്ലിക്ക്‌ ചെയ്യുക മാത്രമേ ചെയ്യേണ്ടതുളളൂ. ഫേസ്‌ ബുക്ക്‌ പേജിന്റെ വലത്‌ വശത്ത്‌ സുഹൃത്തുക്കളുടെ ജന്‍മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ വിശേഷാവസരങ്ങളുടെ അറിയിപ്പിനൊപ്പം 'സുഹൃത്തിന്‌ ഒരു സമ്മാനമയയ്‌ക്കൂ' എന്ന ലിങ്കും ലഭ്യമാവും. ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ലഭ്യമായ സമ്മാനങ്ങളുടെ പട്ടിക ലഭിക്കും. നിങ്ങള്‍ സമ്മാനം അയയ്‌ക്കുന്ന വിവരം സ്വീകര്‍ത്താവിനെയും അറിയിക്കു. സമ്മാനം സ്വീകരിക്കേണ്ടയാള്‍ ഷിപ്പ്‌മെന്റ്‌ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്‌. സുഹൃത്ത്‌ നിങ്ങള്‍ക്കായി കണ്ടെത്തിയ സമ്മാനത്തിന്‌ പകരം മറ്റൊന്നാണ്‌ വേണ്ടതെങ്കില്‍ അക്കാര്യവും ഫേസ്‌ബുക്കിനെ അറിയിക്കാം.

സമ്മാനങ്ങള്‍ നല്‍കുന്നതും ഒരുതരം ആശയവിനിമയമാണെന്നാണ്‌ ഫേസ്‌ബുക്കിന്റെ പക്ഷം. ഇതോടെ ഫേസ്‌ബുക്കും ഇ-കൊമേഴ്‌സില്‍ പ്രവേശിച്ചിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക