Image

പാചകവാതക കണക്ഷന്‍ നല്‍കുന്നത്‌ നിര്‍ത്തിവച്ചു‍

Published on 27 September, 2012
പാചകവാതക കണക്ഷന്‍ നല്‍കുന്നത്‌ നിര്‍ത്തിവച്ചു‍
ന്യൂഡല്‍ഹി: സബ്‌സിഡിയുളള പാചകവാതക സിലിണ്ടറുകള്‍ക്ക്‌ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ എണ്ണക്കമ്പനികള്‍ പുതിയ പാചകവാതക കണക്ഷന്‍ നല്‍കുന്നത്‌ നിര്‍ത്തിവയ്‌ക്കുന്നു. നിലവിലുളള വരിക്കാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം മാത്രമേ പുതിയ കണക്ഷനുകള്‍ നല്‍കൂ എന്നാണ്‌ കമ്പനികളുടെ നിലപാട്‌.

ഒരേ കുടുംബത്തില്‍ നിന്ന്‌ ഒന്നിലധികം കണക്ഷനുകള്‍ നിലവിലുണ്ട്‌ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പരിശോധന. പരിശോധന പൂര്‍ത്തിയാവാതെ പുതിയ കണക്ഷനുകള്‍ നല്‍കില്ല. ഇതിന്‌ കുറഞ്ഞത്‌ അഞ്ച്‌ മാസം വേണ്ടിവരുമെന്നാണ്‌ കരുതുന്നത്‌. പരിശോധനയ്‌ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മറ്റുളള കമ്പനികളും ഉടന്‍ തന്നെ ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക