Image

നേപ്പാളില്‍ വിമാനം തകര്‍ന്ന്‌ 19 പേര്‍ മരിച്ചു

Published on 27 September, 2012
നേപ്പാളില്‍ വിമാനം തകര്‍ന്ന്‌ 19 പേര്‍ മരിച്ചു
കാഠ്‌മണ്ഡു: നേപ്പാളില്‍ കാഠ്‌മണ്ഡുവിന്‌ അടുത്ത്‌ യാത്രാവിമാനം തകര്‍ന്ന്‌ 19 പേര്‍ മരിച്ചു. 16 യാത്രക്കാരും മൂന്ന്‌ ജോലിക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. എല്ലാവരും അപകടത്തില്‍ മരിച്ചു. കാഠ്‌മണ്ഡുവില്‍ നിന്ന്‌ ലുക്ലയിലേക്ക്‌ പോവുകയായിരുന്ന സിതാ എയര്‍ലൈന്‍സിന്റെ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. എഞ്ചിന്‍ തകരാറാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു.

മരിച്ചവരില്‍ നാല്‌ പേര്‍ നേപ്പാള്‍ സ്വദേശികളാണ്‌. യാത്രക്കാരില്‍ ഭൂരിഭാഗവും പാശ്‌ചാത്യ രാജ്യങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികളാണ്‌. വെളളിയാഴ്‌ച രാവിലെ കാഠ്‌മണ്ഡുവില്‍ നിന്ന്‌ പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്ന്‌ വീഴുകയായിരുന്നു. വിമാനം മനോഹരാ നദിക്കരയല്‍ സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റുമാര്‍ ശ്രമിച്ചു എങ്കിലും അപ്പോഴേക്കും തീപിടിച്ച്‌ തകര്‍ന്നുവീഴുകയായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന നേപ്പാളില്‍ സുരക്ഷിതമായ വിമാനായാത്രാ സൗകര്യമില്ല എന്ന പരാതി ശക്‌തമായിരിക്കേയാണ്‌ വീണ്ടുമൊരു അപകടം കൂടി നടന്നിരിക്കുന്നത്‌. രണ്ട്‌ വര്‍ഷത്തിനിടെ ആറാമത്തെ വിമാനാപകടമാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക