Image

സെറീനയ്ക്ക് കിരീടം : 'യെസ്, സച്ചിന്‍ ഇതാ ഫെയ്‌സ്ബുക്കില്‍'

Published on 10 September, 2012
സെറീനയ്ക്ക് കിരീടം :  'യെസ്, സച്ചിന്‍ ഇതാ ഫെയ്‌സ്ബുക്കില്‍'
സെറീനയ്ക്ക് കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ആതിഥേയതാരം സെറീന വില്യംസിന്. ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കയെ ആണ് സെറീന കലാശപ്പോരാട്ടത്തില്‍ കീഴടക്കിയത്. ആദ്യ സെറ്റ് അനായാസം നേടിയ സെറീനയ്ക്ക് രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ അസരങ്ക മറുപടി നല്‍കിയതോടെ മത്സരം ആവേശഭരിതമായി. നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്താണ് സെറീന ചാമ്പ്യനായത്. സ്‌കോര്‍ 62, 26, 75. സെറീനയുടെ നാലാം യുഎസ് ഓപ്പണ്‍ കിരീടവും കരിയറിലെ പതിനഞ്ചാം ഗ്രാന്റ് സ്ലാം കിരീടവുമാണിത്.


'യെസ്, സച്ചിന്‍ ഇതാ ഫെയ്‌സ്ബുക്കില്‍'

സുഹൃത്തുക്കളെ, നിങ്ങളെ ഞാന് എന്റെ ഫേസ്ബുക്ക് കുടുംബത്തിലേക്ക് ക്ഷണിക്കുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് എന്റ കുട്ടിക്കാലത്തെ സ്വപ്നമായിരുന്നു. 22 വര്ഷത്തെ കാത്തിരിപ്പിനു ശേഷം ലോകകപ്പ് നേടുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനും കഴിഞ്ഞു. ഇതെല്ലാം നിങ്ങളുടെ പിന്തുണയില്ലാതെ സാധിക്കില്ലായിരുന്നു. എനിക്കു വേണ്ടി പ്രാര്ഥിച്ചവര്ക്കും ആശംസ നല്കിയവര്ക്കും നന്ദി പറയുന്നു. എന്റെ അനുഭവങ്ങള് നിങ്ങളുമായി പങ്കുവയ്ക്കാന് കാത്തിരിക്കുകയാണ്, ഫേസ് ബുക്കില് എന്നോടു ചേരൂ. നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം, സച്ചിന് തന്റെ പോസ്റ്റില് പറയുന്നു. 
   4,10,000 ലൈക്കുകളാണ് സച്ചിന് ലഭിച്ചത് സച്ചിന് 2010 ല് തന്നെ ട്വിറ്ററില് അക്കൗണ്ട് തുടങ്ങിയിരുന്നു. ട്വിറ്ററില് 26,80,790 ഫോളോവേഴ്‌സാണ് സച്ചിനുളളത്.


ന്യൂയോര്‍ക്കില്‍ ചുഴലിക്കാറ്റ്

 ന്യൂയോര്‍ക്ക്: യുഎസിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോര്‍ക്കിന്റെ പ്രാന്തത്തില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച രണ്ടു ചുഴലിക്കൊടുങ്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി നിലച്ചതോടെ പല മേഖലയും ഇരുട്ടിലായി. മണിക്കൂറില്‍ 170 കിലോമീറ്ററിലധികം വേഗത്തിലടിച്ച ചുഴലിക്കൊടുങ്കാറ്റ് ക്യൂന്‍സ്, ബ്രൂക്ലിന്‍ മേഖലകളിലാണ് നാശം വിതച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീടുകളുടെ മേല്‍ക്കൂര പറന്നുപോവുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.


വേള്‍ഡ് ട്രേഡ് സെന്റര്‍; 9/11

യൂയോര്ക്ക്: ന്യൂയോര്ക്കിലെ വേള്ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള് ഭീകരാക്രമണത്തില് തകര്ന്ന് കൊല്ലപ്പെട്ട ആയിരങ്ങളെ നാളെ അമേരിക്ക സ്മരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തെമ്പാടും ഏര്‌പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് ബരാക് ഒബാമ കുടുംബത്തോടൊപ്പം ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിലെ ചടങ്ങില് പങ്കെടുക്കും. ഇരട്ട ഗോപുരങ്ങള് സ്ഥിതി ചെയ്തിരുന്ന സ്ഥലമായ 'ഗ്രൗണ്ട് സീറോ'യില് പ്രത്യേക അനുസ്മരണ ചടങ്ങുകള് നടക്കും. ഈ ദിവസം പ്രദോഷം മുതല് പ്രഭാതം വരെ ഇരട്ട ഗോപുരങ്ങളെ പ്രതീകവല്ക്കരിച്ച് രണ്ടു പ്രകാശ ഗോപുരങ്ങള് ഇവിടെ തിളങ്ങി നില്ക്കും. 2011 സെപ്റ്റംബര് 11ന് ഉണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്മകളില്‌നിന്ന് അമേരിക്കന് ജനത ഏറെക്കുറെ മോചിതരായിക്കഴിഞ്ഞു.
 
മരിച്ചവരോടുള്ള ആദരത്തിന് കോട്ടം തട്ടിയതായാണ് പൊതുവിലയിരുത്തല്. ഗ്രൗണ്ട് സീറോ പലരും ഒരു പിക്‌നിക് കേന്ദ്രം മാത്രമായി കണ്ട് അവഗണിക്കുന്നുവെന്നാണു മരിച്ചവരുടെ ബന്ധുക്കളുടെ പ്രധാന പരാതി.
അനുസ്മരണച്ചടങ്ങ് നടക്കുന്ന നാളെ പതിവിലും കൂടുതല് ആളുകള് ഇവിടെ എത്തും. അതിനാല് അതീവജാഗ്രതയിലാണ് അധികൃതര്. 9/11 ആക്രമണത്തെക്കുറിച്ച് എക്കാലവും അമേരിക്കന് ജനത ഓര്ത്തുവയ്ക്കാനാണ് ഗ്രൗണ്ട് സീറോയില് മ്യൂസിയം അടക്കമുള്ള സ്മാരകം പണിതത്. എന്നാല് ഇതൊന്നും ഗൗനിക്കാത്ത പുതുതലമുറയാണ് അമേരിക്കയില് വളര്ന്നു വരുന്നതെന്നാണു സംഭവങ്ങള് വ്യക്തമാക്കുന്നതെന്നാണു വിലയിരുത്തല്. കഴിഞ്ഞവര്ഷം സെപ്റ്റംബര് 11നാണ് സ്മാരകമന്ദിരം ഒബാമ ഉദ്ഘാടനം ചെയ്തത്..


സാല്‍മാന്‍ റഷ്ദിയുടെ 'ജോസഫ് ആന്റണി' പുറത്തിറങ്ങുന്നു


ലണ്ടന്‍: 'സാത്താന്റെ വചനങ്ങള്‍' എന്ന നോവല്‍ രചനയെത്തുടര്‍ന്നുള്ള ജീവിതം സല്‍മാന്‍ റുഷ്ദി പുസ്തകമാക്കുന്നു. ജീവനുവേണ്ടിയുള്ള പലായനം പ്രമേയമാക്കുന്ന 'ജോസഫ് ആന്റണ്‍' എന്ന പുസ്തകം 18നു പുറത്തിറങ്ങും. ജോനാഥന്‍ കോപാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സാത്താന്റെ വചനങ്ങള്‍ എഴുതിയതിനുശേഷം ജിവനുനേരെ നിരവധി വധഭീഷണികളാണ് റുഷ്ദിക്കു നേരിടേണ്ടിവന്നത്. റുഷ്ദിയുടെ അഗ്‌നിപരീക്ഷ നിറഞ്ഞ ജീവിതത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി പുസ്തകം പുറത്തിറങ്ങുന്നതിന്റെ തൊട്ടടുത്തദിവസം സംപ്രേഷണം ചെയ്യും.

ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന റുഷ്ദി ബ്രിട്ടണില്‍ ഒഴിവില്‍ താമസിച്ച 20 സുരക്ഷിതതാവളങ്ങളെക്കുറിച്ചും ഇയാന്‍ മക്‌വാന്‍, ഹനീഫ് ഖുറേഷി എന്നീ എഴുത്തുകാരായ സുഹൃത്തുക്കളെ സന്ദര്‍ശിച്ചതിന്റെ സാഹസികതകളും വിവരിക്കുന്നുണ്ട്. റുഷ്ദിയുടെ സംരക്ഷകരായിരുന്ന പോലീസുകാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഒളിവു ജീവിതത്തില്‍ സ്വീകരിച്ച പേരാണ് പുസ്തകത്തിനും നല്‍കിയിരിക്കുന്നത്.
റുഷ്ദിയുടെ ആരാധനാപാത്രങ്ങളായ ജോസഫ്











Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക