Image

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന് ദുബൈയില്‍ സ്വീകരണം നല്‍കി

Published on 10 September, 2012
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന് ദുബൈയില്‍ സ്വീകരണം നല്‍കി
ദുബൈ: ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന് ദുബൈയില്‍ സ്വീകരണം നല്‍കി. ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി ഫോറം യു.എ.ഇ.യുടെ പ്രസിഡന്റ് ജേക്കബ് ജോസഫ് കുഞ്ഞിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ ഡോമിനിക്, ജോസഫ് കളത്തില്‍, ബിജു മട്ടാഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രവാസികളായ സീറോ മലബാര്‍ സഭാ മക്കളുടെ കൂട്ടായ്മയ്ക്കും സമഗ്രവളര്‍ച്ചയ്ക്കുമായി ഫോറം ചെയ്യുന്ന വിശിഷ്ട സേവനങ്ങളെ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭിനന്ദിച്ചു. പ്രവാസി ഫോറം സെക്രട്ടറി ജോ കാവാലം സ്വാഗതവും ജസ്റ്റിന്‍ കട്ടക്കയം കൃതജ്ഞതയും പറഞ്ഞു. ''പ്രവാസികളും അല്മായ സംഘടനാ പ്രവര്‍ത്തനവും'' എന്ന വിഷയത്തെക്കുറിച്ച് പൊതുചര്‍ച്ചയും ഉണ്ടായിരുന്നു. യു.എ.ഇ.യിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള കമ്മിറ്റിയംഗങ്ങള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന് ദുബൈയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക