Image

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി-ഓണം കേരളതനിമയില്‍ ആകര്‍ഷകമായി

എ.സി. ജോര്‍ജ് Published on 10 September, 2012
വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി-ഓണം കേരളതനിമയില്‍ ആകര്‍ഷകമായി
ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റനിലെ മിസൗറിയി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണം കേരളതനിമയില്‍ അത്യന്തം ആകര്‍ഷകവും ഉജ്വലവുമായി. സെപ്റ്റംബര്‍ 8-#ാ#ം തീയതി ഉച്ചയ്ക്ക് മിസൗറി സിറ്റിയിലെ ക്‌നാനായ കാത്തലിക് സെന്ററില്‍ വച്ചായിരുന്നു ഈ വര്‍ഷത്തെ ഓണം. പരമ്പരാഗത കേരളീയ ഓണവസ്ത്രധാരികളായെത്തിയ വാട്ടര്‍ഫോര്‍ഡിലെ മലയാളി നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഹ്ലാദത്തിന്റേയും ആമോദത്തിന്റേയും തരംഗമാലകള്‍ സൃഷ്ടിച്ചു.

ഓണപ്പൂക്കളത്തിനുചുറ്റും കുട്ടികള്‍ ഓടിക്കളിച്ചു. പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയുണ്ടായിരുന്നു. താലപ്പൊലി, ചെണ്ടമേളം, ആര്‍പ്പുവിളി, മുത്തുക്കുടകളുടെ അകമ്പടിയോടെ മാവേലി തമ്പുരാന് രാജകീയ വരവേല്‍പ്പ് നല്‍കി. തമ്പുരാന്‍ ഏവര്‍ക്കും നന്മനേരുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു. സെബാന്‍ സാം കോട്ടയം, മാവേലിയായി വേഷമണിഞ്ഞു. കമ്മ്യൂണിറ്റി പ്രസിഡന്റ് ജോസ് മാത്യൂ സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്നങ്ങോട്ട് വൈവിധ്യമേറിയ കലാപ്രകടനങ്ങളായിരുന്നു. നാടോടിനൃത്തങ്ങള്‍, സമൂഹനൃത്തങ്ങള്‍, സമൂഹഗാനങ്ങള്‍, യുഗ്മഗാനങ്ങള്‍, ഉപകരണസംഗീതം, സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങിയ അതീവ ഹൃദ്യമായിരുന്നു. വാട്ടര്‍ഫോര്‍ഡിലെ മലയാളികുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവരും കലാപ്രകടനങ്ങള്‍ കാഴ്ച വച്ചു. ആല്‍വിന്‍ ഏലിയാസ്, ആരന്‍ ജോര്‍ജ്, ജോക് സെബാന്‍, ജെഫ്രിസെബാന്‍, മിഥുന്‍ ജോസ്, നിക്കളോസ് ജോര്‍ജ്, മെറിന്‍ ഏലിയാസ്, ഗോപികാ ബാബു, കെന്നത്ത് തോമസ്, ഏലിയാസ് വര്‍ക്കി, സിന്‍ജു ചാക്കോ, ജിയൊ റോന്‍സി, ക്രിസ് തോമസ്, റമ്പേക്കാ ജോജി, അന്‍ജല്‍ ഡൈജു, ചന്‍ചല്‍ ഡൈജു, മിച്ചല്‍ മനോജ്, ദിവ്യാ മാമ്മന്‍, നെവിന്‍, സെബാന്‍ കോട്ടയം, തോമസ് പുല്ലാടന്‍, ലിസി ഏലിയാസ്, തുടങ്ങിയവര്‍ വിവധ കലാപരിപാടികള്‍ അതി തന്മയത്വമായി അവതരിപ്പിച്ചു. സ്ലിബില്‍ ചാക്കൊ പരിപാടികളുടെ അവതാരകനായിരുന്നു.

 വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയിലെ കര്‍ഷക ശ്രീമാന്‍-ശ്രീമതി അവാര്‍ഡുകള്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയവരെ യഥാക്രമം ഡൈജു-റിനി മുട്ടത്ത് ദമ്പതികള്‍, സാമുവല്‍-സുജ ചാക്കൊ ദമ്പതികള്‍, വര്‍ഗീസ്- ആനി തോമസ് ദമ്പതികള്‍, ഷിബു-സുനി ജോണ്‍ ദമ്പതികള്‍ക്ക് കാര്‍ഷിക മത്സരചെയര്‍മാന്‍ എ.സി. ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വാട്ടര്‍ഫോര്‍ഡ് മലയാളി മന്നനും, മലയാളി മങ്കയുമായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പുല്ലാടന്‍, ബബിതാ തോമസ് ദമ്പതികളെ ട്രഷറാര്‍ സെബാന്‍ സാം കോട്ടയം അംഗീകാരത്തിന്റെ ചിഹ്നമായ കിരീടമണിയിച്ചു. കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ഇക്കൊല്ലത്തെ എല്ലാ സ്‌ക്കൂള്‍-കോളേജ് ഗ്രാജുവേറ്റുകള്‍ക്കും അനുമോദനങ്ങള്‍ അര്‍പ്പിച്ചു. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി ആല്‍ബി സേവ്യറുടെ നന്ദിപ്രസംഗത്തിനുശേഷം ദേശീയഗാനത്തോടെ ആഘോഷങ്ങള്‍ക്ക് സമാപ്തിയായി.

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി-ഓണം കേരളതനിമയില്‍ ആകര്‍ഷകമായിവാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി-ഓണം കേരളതനിമയില്‍ ആകര്‍ഷകമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക