Image

പണപ്പെരുപ്പം കുറഞ്ഞാല്‍ പലിശ കുറയ്ക്കും

Published on 16 August, 2012
പണപ്പെരുപ്പം കുറഞ്ഞാല്‍ പലിശ കുറയ്ക്കും
ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പ നിരക്ക്  കുറയുന്ന പ്രവണത നിലനില്‍ക്കുന്നതാണെങ്കില്‍  പലിശ നിരക്ക് കുറയ്ക്കുമെന്ന് റിസര്‍വ് ബാങ്ക് സൂചന നല്‍കി. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുളള പണപ്പെരുപ്പം ജൂലൈയില്‍ 6.87 ശതമാനമായി കുറഞ്ഞു.  ജൂണില്‍ ഇത് 7.25 ശതമാനമായിരുന്നു. പണപ്പെരുപ്പം 56 ശതമാനത്തിലേക്ക് കൊണ്ടു വരാനാണ് ആര്‍ ബി ഐ ശ്രമിക്കുന്നത്.

 അതിനിടെ, പണപ്പെരുപ്പം കുറഞ്ഞതും വ്യാവസായിക ഉത്പാദനം കുറഞ്ഞതും കണക്കിലെടുത്ത് വ്യവസായ മേഖല പലിശനിരക്ക് കുറയ്ക്കണമെന്ന മുറവിളി ഉയര്‍ത്തുകയാണ്. സെപ്റ്റംബര്‍ 17ന് റിസര്‍ ബാങ്ക് സാമ്പത്തിക നയം പുനരവലോകനം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക