Image

ദേശീയപതാക കത്തിച്ച കേസില്‍ അഞ്ചു സിപിഎമ്മുകാര്‍ അറസ്റ്റില്‍

Published on 16 August, 2012
ദേശീയപതാക കത്തിച്ച കേസില്‍ അഞ്ചു സിപിഎമ്മുകാര്‍ അറസ്റ്റില്‍
തലശേരി: പാനൂര്‍ ചൊക്ലി നാരായണന്‍പറമ്പില്‍ ദേശീയ പതാക കത്തിച്ച കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കെ.കെ. ധനേഷ് (25), ശ്രീബിന്‍ (21), ശ്രീജിന്‍ (19), ശരത്ത് (19), ടി.വി. രജിത്ത്‌രാജ് എന്നിവരെയാണു ചൊക്ലി എസ്‌ഐ രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 

ചൊക്ലി നാരായണന്‍പറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ദേശീയപതാകയും കോണ്‍ഗ്രസിന്റെ പതാകയും അക്രമിസംഘം ചവിട്ടിക്കീറുകയും കത്തിക്കുകയുമായിരുന്നു. പി. ജയരാജന്റെ അറസ്റ്റിനോടനുബന്ധിച്ചു പോലീസ്‌സ്റ്റേഷന്‍ ആക്രമിക്കുകയും പോലീസുകാരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസുകളിലും ഇവര്‍ പ്രതികളാണെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക