Image

ലോര്‍ഡ്‌സ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

Published on 16 August, 2012
ലോര്‍ഡ്‌സ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 255/7 എന്ന നിലയിലാണ്. ജെ.പി.ഡുമ്മിനി (61), വെരോണ്‍ ഫിലാന്‍ഡര്‍ (പുറത്താകാതെ 46) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എ.ബി.ഡിവില്ലിയേഴ്‌സ് 27 റണ്‍സും ആല്‍വിറോ പീറ്റേഴ്‌സണ്‍ 22 റണ്‍സും നേടി. കളിനിര്‍ത്തുമ്പോള്‍ ഫിലാന്‍ഡറിനൊപ്പം 21 റണ്‍സോടെ ഡെയ്ല്‍ സ്റ്റെയിനാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റീവന്‍ ഫിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക