Image

അഫ്ഗാനില്‍ കോപ്ടര്‍ തകര്‍ന്ന് 11 മരണം

Published on 16 August, 2012
അഫ്ഗാനില്‍ കോപ്ടര്‍ തകര്‍ന്ന് 11 മരണം
കാബൂള്‍: ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ നാറ്റോയുടെ ബ്ലാക് ഹോക് ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴു വിദേശസൈനികരും നാല് അഫ്ഗാന്‍കാരും മരിച്ചു. വിദേശസൈനികരില്‍ മൂന്നു പേര്‍ അമേരിക്കക്കാരാണ്. ഇതേസമയം ഹെലികോപ്ടര്‍ തങ്ങള്‍ വെടിവച്ചിട്ടതാണെന്ന് താലിബാന്‍ വക്താവ് ഖാറി യൂസഫ് അഹമ്മദി അവകാശപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കാബൂളില്‍ ചിനൂക്ക് കോപ്ടര്‍ താലിബാന്‍ വീഴ്ത്തുകയുണ്ടായി. കോപ്ടറിലുണ്ടായിരുന്ന എട്ട് അഫ്ഗാന്‍കാരും 22 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക