Image

ടീം ഇന്ത്യയ്ക്ക് പുതിയ ജഴ്‌സി

Published on 16 August, 2012
ടീം ഇന്ത്യയ്ക്ക് പുതിയ ജഴ്‌സി
മുംബൈ: ടീം ഇന്ത്യയ്ക്ക് ട്വന്റി-20 മത്സരങ്ങള്‍ക്കായി പുതിയ ജഴ്‌സി പുറത്തിറങ്ങി. മുംബൈയില്‍ നടന്ന ചടങ്ങിലാണ് പുതിയ ജഴ്‌സി പുറത്തിറക്കിയത്. ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി, യുവരാജ് സിംഗ്, വിരാട് കോഹ്‌ലി, സഹീര്‍ ഖാന്‍, രോഹിത് ശര്‍മ്മ, വീരേന്ദര്‍ സേവാഗ്, ഇര്‍ഫാന്‍ പത്താന്‍, അജിങ്ക്യ രഹാനെ, ആര്‍.അശ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷര്‍ട്ടിന്റെ ഇടത് തോള്‍ഭാഗത്ത് ദേശീയ പതാക വരുന്ന രീതിയിലാണ് പുതിയ ജഴ്‌സിയുടെ ഡിസൈന്‍. 

എന്നാല്‍ ഏകദിന മത്സരങ്ങള്‍ക്ക് നിലവില്‍ ഉപയോഗിക്കുന്ന ജഴ്‌സി തന്നെയാവും താരങ്ങള്‍ അണിയുക. സെപ്റ്റംബര്‍ എട്ടിന് വിശാഖപട്ടണത്ത് ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ട്വന്റി-20 മത്സരത്തില്‍ പുതിയ ജഴ്‌സിയിലാവും ടീം ഇന്ത്യ കളത്തിലിറങ്ങുക. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക