Image

കോംഗോയില്‍ ഖനിയപകടത്തില്‍ 60 പേര്‍ മരിച്ചു

Published on 16 August, 2012
കോംഗോയില്‍ ഖനിയപകടത്തില്‍ 60 പേര്‍ മരിച്ചു
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 60 പേര്‍ മരിച്ചു. നിരവധി പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. വടക്ക്-കിഴക്കന്‍ മേഖലയായ പാന്‍ഗോയിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ഖനിക്കുള്ളില്‍ നൂറു മീറ്റര്‍ ആഴത്തില്‍ ജോലി ചെയ്യുമ്പോഴാണു സംഭവം. വനത്തിനുള്ളിലാണു ഖനി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ ബുദ്ധിമുട്ട് നേരിട്ടു. ഖനിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക