Image

ദുബായിയിലേക്കു കടത്തുകയായിരുന്ന 37 പെണ്‍കുട്ടികളെ എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയിലെടുത്തു

Published on 16 August, 2012
 ദുബായിയിലേക്കു കടത്തുകയായിരുന്ന 37 പെണ്‍കുട്ടികളെ എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: പെണ്‍വാണിഭസംഘം ദുബായിയിലേക്കു കടത്താന്‍ ശ്രമിച്ച 37 പെണ്‍കുട്ടികളെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയിലെടുത്തു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ രാത്രി 8.25-നാണ് പെണ്‍കുട്ടികളെ പോലീസ് രക്ഷപെടുത്തിയത്. 

ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറ്റുന്നതിനു തൊട്ടുമുമ്പാണ് സംഭവം. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ബാറുകളില്‍ ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികളെയാണ് ബാര്‍ ഏജന്റുമാര്‍ വിദേശത്തേക്കു ജോലിക്കെന്നു പറഞ്ഞ് കടത്താന്‍ ശ്രമിച്ചതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

ദിവസവും 10-12 പെണ്‍കുട്ടികളെ ഗള്‍ഫിലേക്കു കടത്തുന്നുണെ്ടന്നാണു വിവരം. ഇതില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും പങ്കുണെ്ടന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം മനുഷ്യക്കടത്തു നടക്കുന്നുണെ്ടന്നും ഡല്‍ഹിയിലും ഇതാണു സംഭവിച്ചതെന്നു കരുതുന്നതായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക