Image

ഇന്ത്യ എതിരാളിയല്ല;പങ്കാളി:ചൈന

Published on 16 August, 2012
ഇന്ത്യ എതിരാളിയല്ല;പങ്കാളി:ചൈന
ബെയ്ജിങ്: ഇന്ത്യയെ തങ്ങള്‍ എതിരാളിയായല്ല പങ്കാളിയായാണ് കാണുന്നതെന്നും ന്യൂദല്‍ഹിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും ചൈന. തെക്കനേഷ്യയില്‍ തങ്ങളുടെ മേല്‍ക്കോയ്മ വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ചൈന പുതിയ നിലപാടുമായി മുന്നോട്ടുവന്നത്. മേഖലാതല ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മറ്റ് സാര്‍ക് രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തയാറാണെന്ന് ചൈന വ്യക്തമാക്കി. ചൈനഇന്ത്യ ബന്ധത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ നടന്ന പുരോഗതിയില്‍ ഇരു രാജ്യ നേതാക്കള്‍ക്കും നിര്‍ണായക പങ്കുണ്ടെന്നും ചൈനയുടെ വിദേശകാര്യ സഹമന്ത്രി ഫുയിങ് പറഞ്ഞു. 

ഭൂട്ടാന്‍, നേപ്പാള്‍ സന്ദര്‍ശനശേഷം മടങ്ങുന്നതിനിടെ ചൈനയിലെ ദിനപത്രമായ ‘ഫു’വിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ പുതിയ നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക വികസനകാര്യങ്ങളില്‍ ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്താന്‍ ചൈന ഒരുക്കമാണ്. മേഖലയുടെ ശക്തമായ വളര്‍ച്ചക്ക് ഇന്ത്യയും ചൈനയും മറ്റ് തെക്കനേഷ്യന്‍ രാജ്യങ്ങളും പരസ്പര ബന്ധം വികസിപ്പിക്കേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക