Image

അസാന്‍ജിന് എക്വഡോറില്‍ അഭയം ലഭിക്കും

Published on 16 August, 2012
അസാന്‍ജിന് എക്വഡോറില്‍ അഭയം ലഭിക്കും
ക്വിറ്റോ: വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് അഭയം നല്‍കാന്‍ ഇക്വഡോര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവിന് പ്രസിഡന്റ് റാഫേല്‍ കോറിയ അനുമതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. അസാന്‍ജിന് അഭയം നല്‍കുന്നതു സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനിക്കുമെന്ന് കോറിയ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് അസാന്‍ജിന്റെ മാതാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ജൂണ്‍ 19 മുതല്‍ അസാന്‍ജ് ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുകയാണ്. അതേസമയം, അറസ്റ്റ് ഭീഷണി നേരിടുന്ന അദ്ദേഹത്തിന് എളുപ്പത്തില്‍ ബ്രിട്ടന്‍ വിടാനാകുമോ എന്ന കാര്യം സംശയകരമാണെന്ന് എക്വഡോര്‍ വിദേശകാര്യ മന്ത്രി റിക്കാര്‍ഡോ പാറ്റിനോ പറഞ്ഞു. ഇതിന്റെ നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക