Image

12 ഇന്ത്യക്കാര്‍ക്ക് ദുബായ് പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ അനുമതി

Published on 15 August, 2012
12 ഇന്ത്യക്കാര്‍ക്ക് ദുബായ് പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ അനുമതി
ദുബായ്: പന്ത്രണ്ട് ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ദുബായ് പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ കോടതി അനുമതി നല്‍കി. രണ്ട് മാസത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് തൊഴിലാളികള്‍ക്ക് അനുകൂലമായി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലുടമ ശമ്പളം നല്‍കാതെ ഇന്ത്യയിലേയ്ക്ക് കടന്നതിനെത്തുടര്‍ന്ന് കെണിയിലകപ്പെട്ട തൊഴിലാളികള്‍ക്കാണ് കോടതി വിധി ആശ്വാസമായത്.

ഒന്‍പത് മാസത്തെ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. സത്‌വയില്‍ ഇവര്‍ താമസിച്ചിരുന്ന ഒറ്റ മുറിക്ക് വാടക നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് ഇവര്‍ പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 

തൊഴിലാളികളുടെ ശമ്പള കുടിശ്ശിക സംബന്ധിച്ചും കോടതി ദിവസങ്ങള്‍ക്ക് മുന്‍പ് വിധി പറഞ്ഞിരുന്നു. തൊഴിലുടമയോട് ശമ്പള കുടിശി നല്‍കാനാവശ്യപ്പെട്ട കോടതി ഇവര്‍ക്ക് നാട്ടിലെത്താനുള്ള വിമാനടിക്കറ്റ് അടക്കം കോടതി ചിലവും നല്‍കാന്‍ ഉത്തരവിട്ടു. ഓട്രോണിക്‌സ് എന്ന കമ്പനിയുടെ ഉടമ റോയ്ഡിന്‍ റോകിനോട് 18,000 ദിര്‍ഹം മുതല്‍ 32,000 ദിര്‍ഹം വരെ നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

12 ഇന്ത്യക്കാര്‍ക്ക് ദുബായ് പാര്‍ക്കില്‍ അന്തിയുറങ്ങാന്‍ അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക