Image

പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനാവും

Published on 15 August, 2012
പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനാവും
ന്യൂദല്‍ഹി: പി.ജെ കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബി.ജെ.പി എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചിക്കുന്നതിനാല്‍ മത്സരം ഉണ്ടായേക്കും. ഈ മാസം 21നാണ് തെരഞ്ഞെടുപ്പ്. പത്രിക നല്‍കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയാണ്.കോണ്‍ഗ്രസ് നേതാവു കൂടിയായ കെ. റഹ്മാന്‍ഖാനാണ് ഇപ്പോഴത്തെ ഉപാധ്യക്ഷന്‍. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മന്ത്രിസഭാ പുനസംഘടനയില്‍ കേന്ദ്രമന്ത്രിയായേക്കും.

രാജ്യസഭയില്‍ വിജയിക്കാന്‍ 124 വോട്ടുവേണം. കോണ്‍ഗ്രസിന് 70 അംഗങ്ങളുണ്ട്. സമാജ്വാദി പാര്‍ട്ടി9, തൃണമൂല്‍ കോണ്‍ഗ്രസ്9, ബി.എസ്.പി15, ഡി.എം.കെ7, എന്‍.സി.പി7 എന്നിവരുടെ പിന്തുണ കിട്ടുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇടതുപാര്‍ട്ടികളും ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കില്ല. എന്നാല്‍ എതിരില്ലാത്ത തെരഞ്ഞെടുപ്പ് വേണ്ടെന്ന ചിന്തയാണ് ബി.ജെ.പിക്ക്. ടി.ഡി.പി, എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളുമായി അവര്‍ ബന്ധപ്പെടുന്നുണ്ട്.

പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനാവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക