Image

ജാസി ഗിഫ്റ്റ് വിവാഹിതനാവുന്നു

Published on 15 August, 2012
ജാസി ഗിഫ്റ്റ് വിവാഹിതനാവുന്നു
'ലജ്ജാവതിയെ' എന്ന ഒരൊറ്റ ഗാനത്തിലൂടെ സംഗീത ലോകത്ത് ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് വിവാഹിതനാവുന്നു. തിരുവനന്തപുരം സ്വദേശി അതുല്യയാണ് വധു. കണ്ണൂര്‍ സര്‍വകലാശലയില്‍ ഫിസിക്‌സില്‍ ഗവേഷക വിദ്യാര്‍ഥിനിയാണ്. ജാസി ഇവിടെ ഫിലോസഫിയില്‍ ഗവേഷണം ചെയ്യുകയാണിപ്പോള്‍.

സെപ്റ്റംബര്‍ 11ന് തിരുവനന്തപുരത്താണ് വിവാഹം. മലയാളം , തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണിപ്പോള്‍ ജാസി ഗിഫ്റ്റ്. നോട്ടി പ്രൊഫസറും നിദ്രയുമാണ് ജാസിയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങള്‍.

ജാസി ഗിഫ്റ്റ് വിവാഹിതനാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക