Image

പട്ടിണിയകറ്റാന്‍ സബിനാ നടന്ന് നേടിയത് 6400 പൗണ്ട്

Published on 15 August, 2012
പട്ടിണിയകറ്റാന്‍ സബിനാ നടന്ന് നേടിയത് 6400 പൗണ്ട്
ലണ്ടന്‍: ഇന്ത്യയില്‍ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികള്‍ക്ക്  ഭക്ഷണം നല്‍കുന്നതിന് പണം ശേഖരിക്കാന്‍ വിദ്യാര്‍ഥിനി നടത്തിയ നടത്തത്തിന് വന്‍പ്രതികരണം. പ്രോഗ്രാംയൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ സബിനാ റാംഗറാണ് പണം ശേഖരിക്കാന്‍ നടത്തത്തിനിറങ്ങിയത്. '5കെ വാക്കി'ലൂടെ (3.1 മൈല്‍ നടത്തം) സബിന ശേഖരിച്ചത്  6400 പൗണ്ടാണ്.

ലോകത്തെ ഏറ്റവും വലിയ എന്‍ ജി ഒകളിലൊന്നായ അക്ഷയ പത്ര ഫൗണ്ടേഷനുവേണ്ടിയാണ് സബിനാ പണം ശേഖരിക്കാന്‍ മുന്നിട്ടിറങ്ങിയത്.
ഇന്ത്യയിലെ ഒമ്പതു സംസ്ഥാനങ്ങളില്‍ 19 ഇടങ്ങളിലായി പ്രതിദിനം 1.3 ദശലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്കാണ് സംഘടന ഭക്ഷണമെത്തിക്കുന്നത്.

നടത്തം സംഘടിപ്പിക്കുമ്പോള്‍ മൂവായിരം പൗണ്ടായിരുന്നു സബിനയുടെ ലക്ഷ്യമെങ്കിലും കരുതിയതില്‍ കൂടുതല്‍ സഹകരണമാണ് ആളുകളില്‍നിന്ന് കിട്ടിയത്. 640 കുട്ടികള്‍ക്ക് ഒരുവര്‍ഷത്തേക്കു ഭക്ഷണമെത്തിക്കാന്‍ ഈ തുക തികയുമെന്നാണ് കണക്കാക്കുന്നത്.

സ്‌കൂള്‍കുട്ടികള്‍ ഭകേണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത ടീഷര്‍ട്ടും എന്‍ ജി ഒയുടെ ലോഗോയും ധരിച്ചാണ് സബിന നടന്നത്. നിരവധി അള്‍ക്കാരും സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം കുടി. യു കെയിലെ അക്ഷയപത്ര ഫൗണ്ടേഷന്റെ പ്രസിഡന്റ് ദിപിക ഖെയ്താനും സബിനയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

പട്ടിണിയകറ്റാന്‍ സബിനാ നടന്ന് നേടിയത് 6400 പൗണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക