Image

കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണംമേള വാഷിംഗ്‌ടണില്‍ ഓഗസ്റ്റ്‌ 27-ന്‌

ഡോ. മുരളീരാജന്‍ Published on 15 August, 2011
കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണംമേള വാഷിംഗ്‌ടണില്‍ ഓഗസ്റ്റ്‌ 27-ന്‌
വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണിലെ മലയാളി സംഘടനയായ കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ (കെ.സി.എസ്‌.എം.ഡബ്ല്യു) ഈവര്‍ഷത്തെ ഓണം മേള `ഉത്സവ്‌ 2011' എന്ന പേരില്‍ ഓഗസ്റ്റ്‌ 27-ന്‌ ശനിയാഴ്‌ച നടത്തുന്നു. ഒരു മുഴുവന്‍ ദിവസ പരിപാടിയായി നടത്തുന്ന ഈ ഓണാഘോഷം മേരിലാന്റിലെ 8000, ചെറി ലെയ്‌നില്‍ സ്ഥിതിചെയ്യുന്ന ലോറല്‍ ഹൈസ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും നടത്തുക.

രാവിലെ 10 മണിക്ക്‌ തുടങ്ങുന്ന അത്തപ്പൂവിടല്‍ പരിപാടിയോടുകൂടി ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിക്കും. 11 മണിക്ക്‌ തുടങ്ങുന്ന ഓണസദ്യ ആരതി റെസ്റ്റോറന്റിലെ സുകു നായരുടെ നേതൃത്വത്തിലായിരിക്കും പാചകം ചെയ്യുന്നതും ഗൃഹാതുരത്വം വിളിച്ചറിയിക്കുന്ന കേരളത്തനിമയുള്ള വിഭവങ്ങള്‍ വിളമ്പുന്നതും. മുത്തുക്കുടകളുടേയും ചെണ്ടമേളങ്ങളുടേയും ആര്‍പ്പുവിളികളുടേയും കുരവയിടലിന്റേയും അകമ്പടിയോടെ തൃക്കാക്കര അപ്പനെ എഴുന്നള്ളിച്ച്‌ ഇരുത്തിയശേഷം ഊഞ്ഞാല്‍ പാട്ടിന്റേയും തിരുവാതിരകളിയും ആരംഭിക്കും.

എന്റര്‍ടൈന്‍മെന്റ്‌ കമ്മിറ്റി അംഗങ്ങളായ ജിനേഷ്‌ കോലുപറമ്പിലും, വൃന്ദാ സുരേഷും, കെ.സി.എസിന്റെ വൈസ്‌ പ്രസിഡന്റായ പ്രീതി രാമനും, കെ.സി.എസിന്റെ ചിരകാല പ്രവര്‍ത്തകയായ മഞ്‌ജുളാ ദാസും ചേര്‍ന്ന്‌ ഒരുക്കിയിരിക്കുന്ന ഈ കലാപരിപാടികളില്‍ വാഷിംഗ്‌ടണിലെ 150-ല്‍പ്പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടികളില്‍ മഹാബലിയുടെ വരവേല്‍പും, തിരുവതിരയും വള്ളംകളിയും ഉള്‍പ്പെടുത്തിയ വിവിധതരം കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഈ ഓണം മേളയ്‌ക്കൊപ്പം `ഈദ്‌' ആഘോഷങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഒപ്പനയും, മാപ്പിളപ്പാട്ടും അരങ്ങേറുമെന്ന്‌ എന്റര്‍ടൈന്‍മെന്റ്‌ കമ്മിറ്റി അംഗങ്ങളായ വൃന്ദാ സുരേഷും, ജിനേഷ്‌ കുമാറും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിനേഷ്‌ കോലുപറമ്പില്‍ (609 240 3453), വൃന്ദാ സുരേഷ്‌ (443 631 4930).
കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണംമേള വാഷിംഗ്‌ടണില്‍ ഓഗസ്റ്റ്‌ 27-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക