Image

പ്രവാസികള്‍ക്കും വേണം സ്വാതന്ത്ര്യം: തോമസ്‌ ടി ഉമ്മന്‍

Published on 15 August, 2011
പ്രവാസികള്‍ക്കും വേണം സ്വാതന്ത്ര്യം: തോമസ്‌ ടി ഉമ്മന്‍
ന്യൂയോര്‍ക്ക്‌: വീണ്ടും ഒരു സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്ന ഈ വേളയില്‍ പ്രവാസികളായ ഇന്ത്യാക്കാരുടെ ആവശ്യങ്ങളുടെ നീണ്ട പട്ടിക കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത്‌ നിരാശാജനകം തന്നെ. ഡയറക്‌റ്റ്‌ ടാക്‌സേഷന്‍ കോഡ്‌ പ്രവാസികളായ ഇരകളെ തേടി കാത്തിരിക്കുന്നു. പ്രവാസികളുടെ മാതൃരാജ്യത്തെക്കുള്ള സഞ്ചാരം നിയമക്കുരുക്കുകള്‍ പേറി നില്‍ക്കുന്നു. ഇരട്ട പൗരത്വം എന്ന മോഹന വാഗ്‌ദാനം ഇനിയും സഫലമാവാതെയിരിക്കുന്നു. എയര്‍ ഇന്ത്യ എന്ന നഷ്ടകച്ചവടം യാത്രക്കാരുടെ പേടി സ്വപ്‌നമായി ഒരു വെളിച്ചപ്പാടിനെ പോലെ തുള്ളുന്നു. പ്രവാസികളുടെ നാട്ടിലെ സ്വത്തവകാശങ്ങള്‍ക്കുള്ള ഭീഷണി വെല്ലുവിളി ഉയര്‍ത്തി നിലകൊള്ളുന്നു. ഈ ദുസ്ഥിതിയില്‍ നിന്നും എന്നാണു മോചനം ഉണ്ടാവുക. തോമസ്‌ ടി ഉമ്മന്‍ (ചെയര്‍മാന്‍, ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌).
പ്രവാസികള്‍ക്കും വേണം സ്വാതന്ത്ര്യം: തോമസ്‌ ടി ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക