Image

സി.എസ്‌.ഐ സഭ ജപ്പാന്‍ സുനാമി ദുരിതാശ്വാസ ഫണ്ട്‌ കൈമാറി

Published on 13 August, 2011
സി.എസ്‌.ഐ സഭ ജപ്പാന്‍ സുനാമി ദുരിതാശ്വാസ ഫണ്ട്‌ കൈമാറി
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ സിഎസ്‌ഐ ഇടവകയായ ന്യൂയോര്‍ക്കിലെ സീഫോര്‌ട്‌ സിഎസ്‌ഐ സഭയിലെ അംഗങ്ങള്‍ ജപ്പാനില്‍ സുനാമി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ സമാഹരിച്ച തുക നാസ്സൂ കൌണ്ടിയിലെ റെഡ്‌ ക്രോസ്‌ അധികൃതര്‍ക്ക്‌ കൈമാറി.

സിഎസ്‌ഐ സീഫോര്‍ട്ട്‌ ഇടവക റെഡ്‌ ക്രോസ്സിലൂടെ നല്‍കുന്ന സഹായങ്ങള്‍ക്ക്‌ വളരെ നന്ദിയുണ്ടെന്നും, ലഭിക്കുന്ന സഹായം അപ്പാടെ ആവശ്യക്കാര്‍ക്ക്‌ എത്തിക്കുമെന്നും റെഡ്‌ ക്രോസ്‌ ഡയറക്ടര്‍ ഓഫ്‌ ഡവലപ്‌മെന്റ്‌ റോബര്‍ട്ട്‌ ജെ.നോരി പറഞ്ഞു. സഭയുടെ വികാരി റവ നെബു സ്‌കറിയയും വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മനും സഭംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക റെഡ്‌ ക്രോസ്സിനെ ഏല്‍പ്പിച്ചു.

ഇടവക കമ്മറ്റിയോടൊപ്പം ബോര്‍ഡ്‌ മെമ്പറായ തോമസ്‌ ഈ മാത്യു, ജോഫ്രി ഫിലിപ്പ്‌ , തോമസ്‌ ജെപായ്‌ക്കാട്‌ എന്നിവരും ഈ സംരംഭത്തിനു നേതൃത്വം നല്‍കി.
സി.എസ്‌.ഐ സഭ ജപ്പാന്‍ സുനാമി ദുരിതാശ്വാസ ഫണ്ട്‌ കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക