Image

എന്‍ .പി. രാജേന്ദ്രന്‍ പ്രസ് അക്കാദമി ചെയര്‍മാന്‍

Published on 11 August, 2011
എന്‍ .പി. രാജേന്ദ്രന്‍ പ്രസ് അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം: മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി. രാജേന്ദ്രനെ പ്രസ് അക്കാദമി ചെയര്‍മാനായി നിയമിച്ചു. പ്രസ് അക്കാദമി ചെയര്‍മാനായിരുന്ന എസ്. ആര്‍. ശക്തിധരന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം.

മാതൃഭൂമി ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായ എന്‍.പി രാജേന്ദ്രന്‍ കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ്, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാതൃഭൂമി ദിനപത്രത്തില്‍ ഇന്ദ്രന്‍ എന്ന തൂലികനാമത്തില്‍ എഴുതുന്ന രാഷ്ട്രീയ വിമര്‍ശന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നിരവധി മാധ്യമങ്ങളില്‍ രാഷ്ട്രീയ, മാധ്യമ സംബന്ധമായ ലേഖനങ്ങള്‍ എഴുതുന്നുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക