Image

ഒക്കലഹോമ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ അവിസ്‌മരണീയമായി

ശങ്കരന്‍കുട്ടി Published on 10 August, 2011
ഒക്കലഹോമ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ അവിസ്‌മരണീയമായി
ഒക്കലഹോമ: ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഒക്കലഹോമയിലെ ബഥനിയിലുള്ള പ്രസിദ്ധമായ റിപ്പര്‍ പാര്‍ക്കില്‍ വെച്ച്‌ മലയാളികളുടെ സകുടുംബ സാന്നിധ്യത്തില്‍ ആഘോഷിച്ചു.

വനിതകളുടെ കസേരകളി, വടംവലി, കുട്ടികളുടെ മിഠായി പെറുക്കല്‍, ഓര്‍മ്മ പരിശോധന, ഓട്ടം, ചാട്ടം എന്നിവയും കുട്ടികളുടെ കാല്‍പന്ത്‌ കളി, വടംവലി എന്നിവയും മലയാളികളേയും സ്വദേശികളേയും ഒരുപോലെ ആവേശസാഗരത്തില്‍ ആറാടിച്ചു.

പ്രസിഡന്റ്‌ റെജി ടി. വര്‍ഗീസ്‌, സെക്രട്ടറി ഫിലിപ്പ്‌ ആന്റണി, ട്രഷറര്‍ ജോര്‍ജ്‌ ജോണ്‍ (ജോണി), അനില്‍ പിള്ള എന്നിവര്‍ പിക്‌നിക്കിന്‌ നേതൃത്വം നല്‍കി.

പ്രസിഡന്റ്‌ റെജി ടി. വര്‍ഗീസ്‌ ഒക്കലഹോമയിലേയും പ്രാന്തപ്രദേശങ്ങളിലേയും എല്ലാ മലയാളികളേയും 2011 സെപ്‌റ്റംബര്‍ 11-ന്‌ ഞായറാഴ്‌ച ഒക്കലഹോമയിലെ യൂക്കോണിലുള്ള ചെക്ക്‌ ഹാളില്‍ വെച്ച്‌ നടക്കാനിരിക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക്‌ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു.
ഒക്കലഹോമ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ അവിസ്‌മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക