Image

ലണ്ടനില്‍ കലാപം രൂക്ഷമാകുന്നു; മലയാളികള്‍ ആശങ്കയില്‍

Published on 10 August, 2011
ലണ്ടനില്‍ കലാപം രൂക്ഷമാകുന്നു; മലയാളികള്‍ ആശങ്കയില്‍
ലണ്ടന്‍: പോലീസ്‌ വെടിവെയ്‌പില്‍ ഒരു യുവാവ്‌ മരിച്ചതിനെ തുടര്‍ന്ന്‌ അക്രമാസക്തരായ ജനക്കൂട്ടം അക്രമം അഴിച്ചുവിടുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്‌ ഹാം, വുഡ്‌ഗ്രീന്‍, എന്‍ഫീല്‍ഡ്‌, ബ്രിക്‌സ്റ്റണ്‍, വാല്‍താംസ്റ്റോം, വാല്‍താംസ്റ്റോംഫോറസ്റ്റ്‌ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്‌ കലാപം പടരുന്നത്‌. കൊള്ളയും കലാപവും നിയന്ത്രണാതീതമായി. ഇതിനിടെ കഴിഞ്ഞ ദിവസം ഈസ്റ്റ്‌ ക്രോയിഡോണില്‍ നഴ്‌സിംഗ്‌ ഹോമിലേക്കു ഡ്യൂട്ടിക്കു പോയ രണ്‌ടു മലയാളി നഴ്‌സുമാര്‍ക്കുനേരേ അക്രമികള്‍ ആക്രമിച്ചു. എന്നാല്‍ ഇവര്‍ക്ക്‌ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ലണ്‌ടന്‍ റോഡില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള വിബി സ്റ്റോഴ്‌സ്‌ ഇരുപതോളം വരുന്ന കലാപകാരികള്‍ ആക്രമിച്ചു.

കലാപം അതിവേഗം മറ്റിടങ്ങളിലേക്ക്‌ പടരുമ്പോഴും നിഷ്‌ക്രിയമായി നിലകൊള്ളുകയാണ്‌ പോലീസും അധികാരികളും. തെരുവുകളില്‍ കൊള്ളയും കൊള്ളിവയ്‌പ്പും തുടരുന്നു. കലാപ ബാധിത പ്രദേശങ്ങളിലുള്ള മലയാളികളില്‍ ചിലര്‍ വീടും മറ്റും അടച്ചു പൂട്ടി ദൂരദിക്കുകളിലുള്ള മലയാളി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക്‌ താമസം മാറി.
ലണ്ടനില്‍ കലാപം രൂക്ഷമാകുന്നു; മലയാളികള്‍ ആശങ്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക