ഷിക്കാഗോ: 1953 തുടങ്ങി അമേരിക്കന്‍ ഐക്യനാടുകളില്‍നിന്ന് ഇന്ത്യയിലെത്തി
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യസ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയുടെ
വ്യത്യസ്ത വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത സാന്യാസ സമൂഹമാണ്
മെഡിക്കല്‍ മിഷന് സിസ്റ്റേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക.
കേരളത്തിലെ
ചെത്തിപ്പുഴ, ഭരണങ്ങാനം ആശുപത്രികളും, ഡല്‍ഹി, പാറ്റ്ന, മണ്ടാര്‍ എന്നിവിടങ്ങളിലെ
ഹോളിഫാമിലി ആശുപത്രികളും മെഡിക്കല്‍ മിഷ്യന് സഹോദരികളാല് സ്ഥാപിതമാണ്.
നേഴ്സുമാര്‍, ലാബോറട്ടറി, എക്സറേ ടെക്നീഷ്യന്മാര്, ഡോക്ടര്‍മാര്‍ തുടങ്ങി
മേല്പറഞ്ഞ സ്ഥാപനങ്ങളില്‍ അദ്ധ്യയനവും ഉദ്യോഗവും നിര്‍വഹിച്ച ശേഷം
അമേരിക്കയിലേക്കും കാനഡായിലെക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറി പാര്‍ക്കുന്ന
പ്രൊഫഷണലുകള്‍ ഇന്ന് അനവധിയുണ്ട്.
കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകള്‍ക്കു
ശേഷം ഇവര്‍ക്ക് പരസ്പരം കാണുവാനും ഒരുമിച്ചു കൂടുവാനുംവേണ്ടി ഷിക്കാഗോ നിവാസികളായ
ഹോളി ഫാമിലി ഹോസ്പിറ്റല്‍ പൂര്‍വവിദ്യാര്‍ഥികള്‍ ദേശീയതലത്തില്‍ ഈ പ്രഥമസംഗമം
ഒരുക്കുന്നു. കേരളത്തിലും വടക്കേ ഇന്ത്യയിലും നേഴ്സിംഗ് സ്കൂളുകളില്‍
ഡയറക്ടര്‍പദവി അലങ്കരിച്ചു വ്യക്തിമുദ്ര പതിച്ചിട്ടുള്ള സിസ്റ്റര്‍ അക്വിനാസ്
മുഖ്യാതിഥിതി ആയിരിക്കും. 2011 ഒക്ടോബര്‍ ഒന്നാം തിയതി, ശനിയാഴ്ച, ഷിക്കാഗോ നഗര
പ്രാന്തമായ ഡെസ്പ്ലെയിന്‍സിലുള്ള ഹില്ട്ടന് ഗാര്ഡന് ഇന്‍ ഓഹെയറില് ആണ് ഈ
സമ്മേളനത്തിനു വേദിയൊരുക്കുന്നത്. അഡ്രസ്: Hilton Garden Inn O'Hare, 2930 S.
River Road, Desplaines,Illinois.
പുറത്തു നിന്നെത്തുന്നവര്‍ക്കുള്ള
താമസസൗകര്യവും ഈ ഹോട്ടല്‍ ഡിസ്കൗണ്ടോടു കൂടി നല്‍കുന്നതായിരിക്കും. ഓഹെയര്‍
എയര്‍പോര്‍ടില്‍ നിന്നു ഹോട്ടലിലേക്കും തിരികെയുമുള്ള സൗജന്യസവാരി, വിഭവസമൃദ്ധമായ
ചൂടുള്ള സൗജന്യ പ്രഭാതഭക്ഷണം, നീന്തല്‍കുളം, വ്യായാമസ്ഥാനം എന്നു തുടങ്ങി എല്ലാ
സൗകര്യങ്ങളും ഹോട്ടലില്‍ !താമസിക്കുന്നവര്‍ക്ക് ലഭിക്കുന്നതാനെന്നുള്ള വിവരം
പ്രത്യേകം അറിയിക്കുന്നു. മുറി റിസര്‍വ്വ് ചെയ്യുവാന്‍ വിളിക്കേണ്ടനമ്പര്‍:
8472968900.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെക്കാണുന്ന ഹോളി ഫാമിലി പൂര്‍വ
വിദ്യാര്‍ഥികളെ അവരുടെ ടെലഫോണ്‍ നമ്പരുകളില്‍ വിളിച്ചു ബന്ധപ്പെടാന്‍
നിര്‍ദേശിക്കുന്നു: മേരിക്കുട്ടി ജോസഫ്: 6307830499; സുരേഷ് കണ്ണോക്കട:
8475413940; അന്നക്കുട്ടി റോമന്‍: 773 4819345; മോളി മോഹന്‍: 6303959313; ലീല
മാത്യൂ: 8476763877, മേരിക്കുട്ടി കുര്യാക്കോസ്: 6307789224.