Image

വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞ്‌ തടിതപ്പാന്‍ നോക്കേണ്ട: വി.എസ്‌

Published on 09 August, 2011
വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞ്‌ തടിതപ്പാന്‍ നോക്കേണ്ട: വി.എസ്‌
ആലപ്പുഴ: പാമോയില്‍ ഇടപാട്‌ കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ്‌ വകുപ്പ്‌ മാത്രം ഒഴിഞ്ഞ്‌ തടിതപ്പാന്‍ നോക്കേണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്ചുതാനന്ദന്‍ പറഞ്ഞു. ആലപ്പുഴയില്‍ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയിലൂടെ ഉമ്മന്‍ചാണ്ടി പ്രതിക്ക്‌ സമാനമായ കുറ്റമാണ്‌ ചെയ്‌തിരിക്കുന്നതായാണ്‌ വിജിലന്‍സ്‌ കോടതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. അതിനാല്‍ ആണത്തമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവെച്ച്‌ പുറത്തു പോവണം.

ഈ കേസില്‍ പ്രതിയാവുകയാണെങ്കില്‍ രാജിവെക്കാമെന്ന ഹൈകമാണ്ടിന്‌ നല്‍കിയ വാക്ക്‌ ഉമ്മന്‍ ചാണ്ടി പാലിക്കണം. ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നത്‌ പ്രതിപക്ഷത്തിന്‍െറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക