മാര്‍ത്തോമാ സഭ സുവിശേഷവേലയുടെപ്രവര്ത്തനങ്ങള്ക്കായി വര്‍ഷംതോറും നടത്തിവരാറുള്ള
സുവിശേഷനിധി സ്തോത്രകാഴ്ച്ച സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം
ഓഗസ്റ്റ് 14-ന് നടത്തുന്നു. സ്തോത്രകാഴ്ച്ചയില്കൂടി അന്നേ ദിവസം ലഭിക്കുന്ന
പണമാണ് ഭദ്രാസനം ഏറെറടുത്തു നടത്തുന്ന മെക്സിക്കോ മിഷന്, നേററീവ് അമേരിക്കന്‍
മിഷന്, നേബര്ഹുഡ് മിഷന്, മുതലായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി
ചിലവഴിക്കുന്നത്.
ഓഗസ്റ്റ് 14-ന് ഭദ്രാസനത്തിലെഎല്ലാഇടവകകളിലും പ്രത്യേക
പ്രാര്‍ത്ഥനകളും സുവിശേഷനിധി സ്തോത്രകാഴ്ച്ച ശേഖരണവും നടത്തണമെന്നും ഇടവക
ജനങ്ങള്‍ എല്ലാവരും ഉദാരസംഭാവനകള്‍ നല്കി സഭയുടെ സുവിശേഷ ദൗത്യത്തില്‍ പങ്കാളികള്‍
ആകണമെന്നും ഭദ്രാസനാധിപന്‍ റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഉദ്ബോധിപ്പിച്ചു.